Aneesh karara official
digital creater
*എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് ഇനി മുതൽ മാറ്റാം*
_______
*തിരുവനന്തപുരം:* എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്നതിന് പരിഹാരം. ഗസറ്റിൽ വിജ്ഞാപനം ചെയ്തുകൊണ്ട് ഇനി മുതൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്താം. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്‌തു. അപേക്ഷ ലഭിച്ചാൽ പരീക്ഷാ ഭവൻ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റം വരുത്തി നൽകും.
എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, അപേക്ഷകന്റെ മറ്റ് സർട്ടിഫിക്കറ്റുകളിലും എളുപ്പത്തിൽ തിരുത്തൽ വരുത്താം. പേരു മാറ്റിയ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫിസുകളിൽ ഹാജരാക്കിയാൽ അവിടെയുള്ള രേഖകളിലും മാറ്റം വരുത്താം.
നേരത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ ജനനതീയതി, വിലാസം, പേരിൽ കടന്നുകൂടിയ തെറ്റുകൾ എന്നിവ തിരുത്താൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഗസറ്റിൽ വിജ്ഞാപനം ചെയ്താലും പേര് തിരുത്തുവാൻ കഴിഞ്ഞിരുന്നില്ല. പേരിൽ മാറ്റം വരുത്തിയ മറ്റു രേഖകൾ എസ്എസ്എൽസി സർട്ടിഫിക്കറ്റിൻ്റെ കൂടെ സമർപ്പിക്കുന്ന രീതിയാണുണ്ടായിരുന്നത്.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന 1984 ലെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായി നടന്ന കേസിൻ്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്‌തത്.
നമ്മളിൽ ചിലർക്കെങ്കിലും ആവശ്യമായി വരുന്ന ഒന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ op അന്വേഷണങ്ങൾ... ഇതാണ് മെഡിക്കൽ കോളേജിലെ വിവിധ അന്വേഷണങ്ങൾക്കുള്ള ഫോൺ നമ്പറുകൾ... സേവ് ചെയ്തും ഷെയർ ചെയ്തും സൂക്ഷിക്കുക
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗം:
അന്വേഷണ നമ്പർ
0471 - 2528300
പ്രധാനപ്പെട്ട ടെലിഫോൺ നമ്പറുകൾ ...
സൂപ്രണ്ട് 2442234
RMO 2528246
അപകടം 2528300
ബ്ലഡ് ബാങ്ക് 2528230
കാത്ത് ലാബ് (ഐസിസിയു) 2528499
സിടി സ്കാൻ 2528232
നഴ്സിംഗ് സൂപ്രണ്ട് 2528231
മോർച്ചറി 2528236
സെക്യൂരിറ്റി ഓഫീസർ 2528398
പേയ്‌മെന്റ് ക counter ണ്ടർ 2528461
അനസ്തേഷ്യോളജി 2528233
അനാട്ടമി 2528371
അപ്ലൈഡ് ന്യൂട്രീരിയൻ 2528391
ബയോകെമിസ്ട്രി 2528399
കാർഡിയോളജി 2528267
കാർഡിയോത്തോറാസിക് ശസ്ത്രക്രിയ 2528293
കമ്മ്യൂണിറ്റി മെഡിസിൻ 2528379
ഡിമാറ്റോളജി, വെനറോളജി 2528213
ഫോറൻസിക് മെഡിസിൻ 2528373
ഗ്യാസ്ട്രോഎൻട്രോളജി 2528241
ഗ്യാസ്ട്രോ എൻട്രോളജി സർജിക്കൽ 2528295
ജനറൽ മെഡിസിൻ 2528234
ജനറൽ സർജറി 2528325
പകർച്ചവ്യാധികൾ 2528296
മൈക്രോ ബയോളജി 2528372
നെഫ്രോളജി 2528268
ന്യൂറോളജി 2528260
ന്യൂറോ സർജറി 2528224
ഗൈനക്കോളജി 2528365
ഓർത്തോപെഡിക്സ് 2528242
ENT 2528277
പീഡിയാട്രിക്സ് 2528331
ശിശുരോഗ ശസ്ത്രക്രിയ 2528312
പാത്തോളജി 2528376
പീഡ് സെൽ 2528369
ഫാർമക്കോളജി 2528379
ഫിസിക്കൽ മെഡിസിനും പുനരധിവാസവും 2528237
ഫിസിയോളജി 2528377
പ്ലാസ്റ്റിക്, പുനർനിർമാണ ശസ്ത്രക്രിയ 2528299
സൈക്കാട്രി 2528222
റേഡിയോ രോഗനിർണയം 2528211
റേഡിയോ തെറാപ്പി 2528232
ശ്വസന മരുന്ന് 2448484
യൂറോളജി 2528282
(ഈ നമ്പറുകൾക്ക് മുൻപ് 0471 ചേർത്ത് വിളിക്കുക )
# വിലാസം:
തിരുവനന്തപുരം മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം,
കേരള. Pin - 695 011
"What's up! We're Aneesh karara official , a community passionate about digital content "
