HEY ANSHI
എന്റെ വീടും വീട്ടിലെ വിശേഷങ്ങളും ആണേ ഇവിടെ ♥️✨
LIFESTYLE VLOGGER ✨
https://m.youtube.com/%40delhimallucouple93
12/05/2026
ജീവിതം ഒരിക്കലേയുള്ളൂ♥️അത് മറ്റുള്ളവർക്ക് വേണ്ടിയല്ല😌 നിങ്ങൾക്കായി കൂടി ജീവിച്ചു തീർക്കുക🥰🥰
ഇങ്ങനെയൊക്കെ ഇടയ്ക്കൊന്നു ഉണ്ടാക്കി കഴിച്ചു നോക്കിക്കേ അടിപൊളി 🥰🥰🥰🥰
വീഡിയോയിൽ കാണുന്ന 30 സെക്കൻഡല്ല, ഇതിന്റെ പിന്നിലെ 3 മണിക്കൂർ എനിക്കേ അറിയാവൂ 😅🥳
@
06/04/2026
🌲 കാടിന്റെ വന്യതയിൽ 96 മണിക്കൂറുകൾ: അതിജീവനത്തിന്റെ ശാസ്ത്രം!
നാലു ദിവസം... വഴിതെറ്റിയ ഒരാൾ വനത്തിൽ ഒറ്റപ്പെട്ടു പോവുകയാണ്. കയ്യിൽ ഫോണില്ല, വഴിയറിയില്ല, കുടിക്കാൻ ഒരു തുള്ളി വെള്ളമോ ഭക്ഷണമോ ഇല്ല. ഇത് കേവലം ഒരു കഥയല്ല; പ്രകൃതിയുടെ വന്യതയ്ക്ക് മുന്നിൽ മനുഷ്യശരീരം നടത്തുന്ന പോരാട്ടത്തിന്റെ യാഥാർത്ഥ്യമാണ്.
📍 ഒന്നാം ദിവസം: പ്രതീക്ഷയുടെ നിഴൽ
ആദ്യ മണിക്കൂറുകളിൽ മനസ്സ് ശാന്തമായിരിക്കും. എങ്ങനെയെങ്കിലും വഴി കണ്ടെത്താമെന്ന ശുഭാപ്തിവിശ്വാസം ഉള്ളിലുണ്ടാകും. ശരീരം അതിൽ ശേഖരിക്കപ്പെട്ടിട്ടുള്ള ഗ്ലൂക്കോസ് ഉപയോഗിച്ച് ഊർജ്ജം നൽകിക്കൊണ്ടിരിക്കും.
എന്നാൽ സൂര്യൻ താഴുന്നതോടെ കാര്യങ്ങൾ മാറിമറിയും. വിശപ്പിനേക്കാൾ ദാഹം പതുക്കെ ശരീരത്തെ വിഴുങ്ങിത്തുടങ്ങും. രാത്രിയാകുന്നതോടെ കാട് അതിന്റെ ഭീകരരൂപം പുറത്തെടുക്കും. എത്ര കരുത്തുള്ള മനസ്സും ആ വന്യതയിൽ ഒന്ന് പതറിപ്പോകും.
📍 രണ്ടാം ദിവസം: ദാഹം എന്ന ശത്രു
രണ്ടാം ദിവസം ഉദിക്കുന്നത് തന്നെ വലിയ തളർച്ചയിലേക്കാണ്. ശരീരത്തിലെ ജലാംശം കുറയുന്നതോടെ ഉമിനീർ വറ്റും, വായ വരണ്ടുണങ്ങും.
മൂത്രം കുറയുകയും തലവേദന ശക്തമാവുകയും ചെയ്യും. ഇത് ശാരീരിക അസ്വസ്ഥത മാത്രമല്ല, മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുന്നത് കൊണ്ട് ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള ശേഷി പതുക്കെ നഷ്ടപ്പെട്ടു തുടങ്ങും.
📍 മൂന്നാം ദിവസം: മരീചികകളുടെ ലോകം
മൂന്നാം ദിവസമാകുന്നതോടെ ശരീരം അതിന്റെ 'അലാറം' മുഴക്കിത്തുടങ്ങും. Severe Dehydration അഥവാ ഗുരുതരമായ നിർജ്ജലീകരണം സംഭവിക്കുന്നു.
കാഴ്ച മങ്ങുകയും പേശികൾക്ക് ബലക്ഷയം അനുഭവപ്പെടുകയും ചെയ്യും. ഈ ഘട്ടത്തിലാണ് Hallucinations (വിഭ്രാന്തികൾ) തുടങ്ങുന്നത്. ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, വെള്ളമില്ലാത്തടത്ത് വെള്ളം കാണുക തുടങ്ങിയ അവസ്ഥകളിലൂടെ മനസ്സ് കടന്നുപോകും.
📍 നാലാം ദിവസം: അതിജീവനത്തിന്റെ അന്ത്യഘട്ടം
നാലാം ദിവസം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലമാണ്. രക്തസമ്മർദ്ദം ക്രമാതീതമായി താഴുന്നു. അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാകും.
ഊർജ്ജത്തിന്റെ അവസാന തുള്ളിയും വറ്റിത്തീരുന്ന ഈ സമയത്ത്, ഒരു നിമിഷം ശ്രദ്ധ തെറ്റിയാൽ പോലും ബോധക്ഷയത്തിലേക്കും അപകടത്തിലേക്കും വീണുപോയേക്കാം. ആവശ്യത്തിന് വെള്ളമില്ലാതെ ഇത്രയും ദിവസം വനത്തിനുള്ളിൽ അതിജീവിക്കുക എന്നത് അങ്ങേയറ്റം ദുഷ്കരമാണ്.
പലരും അത്ഭുതകരമായി രക്ഷപ്പെടാറുണ്ട്. ഇലകളിലെ ഈർപ്പവും മഴവെള്ളവും ഉപയോഗിച്ച് അവർ ആയുസ്സ് നീട്ടിയെടുക്കും. പക്ഷേ, അതൊന്നും ഒരു ലളിതമായ കഥയല്ല.
ഭക്ഷണം ഇല്ലാതെ മനുഷ്യന് കുറച്ചു ദിവസം പിടിച്ചു നിൽക്കാൻ കഴിയുമായിരിക്കും😌
:
06/04/2026
കെട്ടിയോന്റെ ഡയറി യിൽ നിന്നും കിട്ടിതാ 😭😭ഒന്നും ചെയ്യാൻ പറ്റിയില്ലാരിക്കും അല്ലെ 😌
എനിക്കും ചിലതൊക്കെ പറയാനുണ്ട് 🙏
02/04/2026
എണീറ്റ് കഴിഞ്ഞാൽ പിന്നെ ഭയങ്കര മടിയാണ് മടി മാറാൻ എന്തെങ്കിലും ഐഡിയ പറഞ്ഞു തരുമോ 😌😌
വേണെങ്കിൽ പെട്ടെന്ന് തന്നെ ഓർഡർ തന്നോളൂ 🥳🥳
01/04/2026
സ്കൂൾ തൊട്ടുള്ള നോട്ടമാണ്... പിന്നെ കെട്ടിയോൻ പുളളിയും! 😜
സ്കൂളിൽ പഠിക്കുമ്പോഴേ ഞങ്ങൾക്ക് പരസ്പരം
കണ്ണൊന്ന് ഉടക്കിയതാണ്.
പക്ഷേ അന്ന് മൈൻഡ് ചെയ്തില്ല.
അതൊക്കെ കഴിഞ്ഞ് 16 വർഷം മുന്നെയാണ് ഞാൻ എന്റെ ആ വലിയ നിധിയെ കണ്ടെത്തിയത്—മറ്റാരെയും അല്ല, എന്റെ ഷിഹാബിനെ❤️
അന്ന് തുടങ്ങിയതാണ് ഞങ്ങളുടെ കളിചിരിയും സ്നേഹവും...
ഇടയ്ക്ക് ഒരു കുഞ്ഞു 'ബ്രേക്ക്' ഒക്കെ വന്ന് സ്നേഹം ഒന്ന് പഴുപ്പിക്കാൻ നോക്കി.
ഒടുവിൽ വിധി (അതായത് ഷിഹാബിന്റെ വിധി!) ഞങ്ങളെ കല്യാണപ്പന്തലിൽ എത്തിച്ചു. 💍
എന്റെ ജീവിതത്തിലെ എല്ലാമാണ് ഇവൻ.
സ്നേഹിക്കാൻ മാത്രമല്ല, ആവശ്യമില്ലാത്ത കാര്യത്തിന് എന്നെ പിടിച്ചിരുത്തി വഴക്ക് പറയാനും നന്നായി അറിയാം
എന്റെ കുരുട്ട് ബുദ്ധിയിലുദിക്കുന്ന ഓരോ തെറ്റുകളും പൊട്ടത്തരങ്ങളും കാണുമ്പോൾ കളിയാക്കി കൊല്ലാൻ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് ഇവന്...! എന്താരോയെന്തോ 🙄
വിമർശിക്കാൻ ഒരു മടിയുമില്ലാത്ത, എന്നാൽ ഞാൻ വീഴുമ്പോൾ താങ്ങാൻ എപ്പോഴും കൂടെയുള്ള എന്റെ ചങ്ക്.(വെറുതെ എനിക്ക് ഇങ്ങനെ പറഞ്ഞു സുഖിപ്പിക്കാൻ അല്ലേ അറിയൂ )
ജീവിതം ഇത്രയും അടിപൊളിയായി എൻജോയ് ചെയ്യാമെന്ന് എനിക്ക് കാണിച്ചു തന്നത് എന്റെ ഈ കെട്ടിയോൻ ആണ്! 😘
(ചുമ്മാ തള്ള് )
ഓരോ വഴക്കിനും ദിവസം 10 പ്രാവശ്യം വീതം ഡിവോഴ്സ് ചെയ്യുന്നവരാണ് ഞങ്ങൾ🤣
ഇവൻ എന്റെ വെറും കെട്ടിയോൻ മാത്രമല്ല, എന്റെ പേഴ്സണൽ റോസ്റ്ററും കൂടിയാണ്❤️ 🧿✨
Contact the business
Website
Address
686605
Alerts
Be the first to know and let us send you an email when HEY ANSHI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
