Vedic Health

Vedic Health

Share

We market and promote ayurvedic and herbal health care products

07/11/2020

*********ചപ്പാത്തിയും ആരോഗ്യവും**********
മലയാളികളിൽ മിക്കയാളുകളും രാത്രിയിലെ ചോറും,കഞ്ഞിയും ഉപേക്ഷിച്ച് ഇപ്പോൾ ചപ്പാത്തിയിയാണ് കഴിക്കാറുള്ളത്. നോര്‍ത്തിന്ത്യന്‍ സ്ഥലങ്ങളില്‍ മുൻഗണനയുള്ള ചപ്പാത്തിയിപ്പോൾ മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ഡയറ്റെടുക്കുന്നവർക്കും, തടി കുറയ്ക്കുവാനും, അസുഖമുള്ളവർക്കും ചപ്പാത്തി വളരെ ഉത്തമമാണ്. മനുഷ്യൻറെ ആരോഗ്യത്തിന് വളരെ ഉത്തമമായ ഭക്ഷണമാണ് ഗോതമ്പ്. ഗോതമ്പ് കഴിക്കുന്നത് മൂലമുള്ള ചില ഗുണങ്ങളിതാ ചുവടെ കൊടുക്കുന്നു.
1. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഗോതമ്പ്. ഇത് വിളർച്ച മാറ്റാൻ സഹായിക്കുന്നു.
2. കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയാൻ ഗോതമ്പിന് കഴിയും.
3.ധാരാളം നാരുകൾ അടങ്ങിയതിനാൽ ഇത് മലബന്ധം തടയാനും സഹായിക്കുന്നു.
4. അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം അകറ്റാനും, പ്രമേഹത്തെ തടയാനും ഗോതമ്പ് നല്ലതാണ്.
5. ഗോതമ്പിലടങ്ങിയിരിക്കുന്ന വൈറ്റമിനുകളുടെ സഹായത്താൽ ഇത് ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റുന്നതിന് ഉത്തമമാണ്.
6.ഹൈപ്പര്‍ ടെന്‍ഷന്‍ അകറ്റാനും ബി.പി കുറയ്ക്കാനും ഗോതമ്പ് നല്ലതാണ്.രക്തം ശുദ്ദീകരിക്കാനും രക്തദൂഷ്യം വഴിയുള്ള അസുഖങ്ങള്‍ കുറയ്ക്കാനും ഇത് നല്ലതാണ്.
7.ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയാൻ ഗുണകരമാണ്.മാത്രമല്ല ഗോതമ്പില്‍ ദോഷകരമായ കൂട്ടുകള്‍ കലരാത്തതു കൊണ്ട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് കഴിക്കുന്നത് മൂലം സാധിക്കും

06/11/2020

ബിപി കുറയ്ക്കാന്‍
ബിപി ഇന്ന കാരണം കൊണ്ടേ ഉണ്ടാകാവൂ എന്നില്ല. വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഗുരുതരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാവുന്ന ഒരു അവസ്ഥയാണിത്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്.
ഉപ്പ് കുറയ്ക്കുന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ വളരെ പ്രധാനമായ ഒന്നാണ്.
സവാളയുടെ നീരും തേനും കലര്‍ത്തി ദിവസവും രാവിലെ രണ്ടു സ്പൂണ്‍ കഴിച്ചാല്‍ ബിപി കുറയും.
ദിവസവും വെറുംവയറ്റില്‍ പപ്പായ കഴിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ എന്‍സൈമുകളാണ് ഇതിന് സഹായിക്കുന്നത്. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണിത്.
തുളസിയില, ആര്യവേപ്പില എന്നിവ വെള്ളം ചേര്‍ത്ത് അരച്ച് രാവിലെ വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുക.
വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും വെളുത്തുള്ളി കഴിയ്ക്കുന്നതും ബിപി കുറയ്ക്കും.
ഉലുവയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം ദിവസവും കുടിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.

04/11/2020

ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍
അറബികളുടെ നിത്യഭോജനത്തിന്റെ ഭാഗമാണ് ഈത്തപ്പഴം. പോഷകങ്ങളുടെ അമൂല്യക്കലവറയായ ഈത്തപ്പഴത്തിന്റെ മധുരവും ഗുണവും ശരിക്കും മനസിലാക്കിയിട്ടുള്ളവരാണ് ഇവര്‍.
മരുഭൂമിയിലെ കല്പവൃക്ഷമാണ് ഈന്തപ്പന. ഈത്തപ്പഴത്തിന്റെ ഔഷധമൂല്യം പുരാതനകാലം മുതലേ മനുഷ്യന്‍ മനസിലാക്കിയിരുന്നു. ഈന്തിന്റെ ഉല്‍ഭവത്തെക്കുറിച്ച് ഇന്നും വ്യക്തമായ വിവരമില്ലെങ്കിലും പേര്‍ഷ്യന്‍ രാജ്യങ്ങളിലെവിടെയെങ്കിലുമാവാനാണ് സാധ്യത. ലോകത്തേറ്റവും കൂടുതല്‍ ഈന്തപ്പനകളുള്ളത് അറേബ്യന്‍ രാജ്യങ്ങളിലാണ്. വരണ്ട മരുഭൂമിയിലേക്കായി പ്രകൃതി സമ്മാനിച്ച ഈ പച്ചക്കുടകളാണ് അറേബ്യന്‍രാജ്യങ്ങളുടെ കുളിരും സൌന്ദര്യവും.
1. വിറ്റാമിനുകളുടെ സമ്പന്നമായ കലവറ.
ഈന്തപ്പഴം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നു പറയാന്‍ കാരണമുണ്ട്. ഇതില്‍ പലതരത്തിലുള്ള വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍-എ, വിറ്റാമിന്‍-സി, വിറ്റാമിന്‍-കെ, വിറ്റാമിന്‍ ബി6, തയാമിന്‍, നിയാസിന്‍, റിബോഫ്ളവിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍. ഇത്രയേറെ വിറ്റാമിനുകള്‍ ഒന്നിച്ച് ശേഖരിച്ചുവച്ചിട്ടുള്ള വേറെ ഏതു ഫലമാണുള്ളത്?
2. ധാതുക്കളുടെ കലവറ
ഹീമോഗ്ളോബിന്റെ കുറവുമൂലമുണ്ടാകുന്ന അനീമിയ എന്ന അവസ്ഥ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഈത്തപ്പഴം നിങ്ങളെ അതില്‍നിന്ന് മോചിപ്പിക്കും. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാല്‍സ്യം ഈത്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. റ്യുമാറ്റിസം, ആര്‍ത്രൈറ്റിസ് എന്നിവ തടയുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. കാരയ്ക്കയിലെ മറ്റു ധാതുക്കളാണ് മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാഷ്യം, കോപ്പര്‍, മാംഗനീസ്, സെലെനിയം എന്നിവ.
3. മലബന്ധത്തിന് പരിഹാരം
നിങ്ങള്‍ മലബന്ധം മൂലമുള്ള പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ സ്ഥിരമായി ഈത്തപ്പഴം കഴിക്കൂ. നിങ്ങളുടെ പ്രശ്നം ഒരു ചികില്‍സയും കൂടാതെ പമ്പ കടക്കും. ഈത്തപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുടലും മലാശയവുമെല്ലാം ശുദ്ധീകരിക്കപ്പെടുന്നു.
4. മസിലുകള്‍ക്ക് ബലം നല്‍കുന്നു
ഹൃദയാരോഗ്യം കുറഞ്ഞവരുടെ ഹൃദയപേശികള്‍ക്ക് ബലം കൂട്ടാന്‍ ഈത്തപ്പഴത്തിനു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികളോട് പതിവായി ഈന്തപ്പഴം കഴിക്കാന്‍ പറയുന്നത്. ഗര്‍ഭപാത്രത്തിന്റെ മസിലുകള്‍ക്ക് ബലം ലഭിക്കുന്നതുവഴി പ്രസവം പ്രയാസമില്ലാത്തതാവും.
5. ശരീരപുഷ്ടി കൂട്ടുന്നു
ഈത്തപ്പഴത്തിന് ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നുള്ളത് ഒരു പാരമ്പര്യ വിശ്വാസമാണ്. ഇതില്‍ നിരവധി പോഷകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ഒരേസമയം കരുത്തും പുഷ്ടിയും പ്രദാനം ചെയ്യുന്നു.
6. ദഹനത്തിനും ഉദരാരോഗ്യത്തിനും
ദഹനക്കുറവുമൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ ഈത്തപ്പഴത്തിന്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. മാത്രമല്ല, ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് ഫലപ്രദമാണ്.

Photos from Vedic Health's post 22/10/2020

ചുവന്ന നീരുള്ള കറ്റാർവാഴ. കാഴ്‌ചയിൽ ഒരു പോലെ ആണെങ്കിൽ ഗുണത്തിൽ ഏറെ മുന്നിലാണ് ചുവന്നനീരുള്ള കറ്റാർവാഴ. ചുവന്ന നീരുള്ള കറ്റാർവാഴക്ക് ചെങ്കുമാരി എന്ന് പേര് കൂടി ഉണ്ട്. ചുവന്ന നീരുള്ള കറ്റാർവാഴയുടെ തണ്ട് ചുവപ്പ് നിറത്തിലാണെന്ന മിഥ്യ ധാരണ നമ്മുടെ നാട്ടിൽ പലർക്കുമുണ്ട്. കറ്റാർവാഴ തണ്ടിൽ ചുവപ്പു മിശ്രിതം പുരട്ടി കൂടിയ വിലക്ക് വിൽക്കാൻ ശ്രമിക്കുന്ന വ്യാജന്മാർ കേരളത്തിലുണ്ടെന്ന കാര്യമാണ് ഏറെ വിരോധാഭാസം. ചുവന്ന കറ്റാർവാഴയുടെ തണ്ടിന് സാധാരണ കറ്റാർവാഴയുടെ തണ്ടിനെ പോലെ പച്ച നിറം തന്നെയാണ്. പക്ഷെ ചെങ്കുമാരിയുടെ ജെല്ലിന് കടുചുവപ്പ് നിറമാണ്. കറ്റാർവാഴ ആദ്യം മുറിക്കുമ്പോൾ ഇളം മഞ്ഞ ദ്രാവകമാണ് കാണപ്പെടുന്നത്. ഇതേ ദ്രാവകം മൂന്നോ നാലോ മിനിറ്റ് കഴിയുമ്പോൾ മഞ്ഞ നിറത്തിൽ നിന്ന് കടും ചുവപ്പ് നിറത്തിലേക്ക് രൂപം മാറുന്നു. ചുവപ്പ് കറ്റാർവാഴയുടെ ചെറിയ തൈക്കു പോലും വിപണിയിൽ 3000 രൂപ വരെ വില വരാം. ഭാരതത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ ചില ഗ്രന്ഥങ്ങളിൽ ചുവന്ന കറ്റാർവാഴയുടെ പ്രാധാന്യത്തെ കുറിച്ച് പറയുന്നുണ്ട്. ശ്രേഷ്ഠമായ ഈ കറ്റാർവാഴ മനുഷ്യരുടെ പ്രകൃതിയിലേക്കുള്ള കടന്നു കയറ്റത്തിന്റെയും അറിവില്ലായ്‌മയുടെയും ഫലമായി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
ചുവന്ന കറ്റാർവാഴയുടെ വിപണി പ്രധാനമായും മരുന്നുല്പാദനവുമായി ആണ് ബന്ധപ്പെട്ടുകിടക്കുന്നത്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ കറ്റാർവാഴ എല്ലാ ചികിത്സ സമ്പ്രദായങ്ങളിലും ഉപയോഗിച്ച് വരുന്നുണ്ട്. ചുവന്ന കറ്റാർവാഴയുടെ പൊടി ഇന്ന് വിപണിയിൽ ലഭ്യമാണ്. പല ബഹുരാഷ്ട്ര കമ്പനികളും ചുവന്ന കറ്റാർവാഴയെ പല രൂപത്തിൽ വിപണിയിൽ ഇറക്കാനുള്ള കിട മത്സരത്തിലാണ്. ജീവകങ്ങൾ, എൻസൈമുകൾ, കാൽസ്യം, അമിനോആസിഡ്, ക്ലോറോഫിൽ, മാംഗനീസ്, തുടങ്ങിയവ കറ്റാർവാഴയിൽ സമ്പന്നമാണ്. മുടിവളർച്ച ത്വരിതപ്പെടുത്താനും മുഖകാന്തി വർധിപ്പിക്കാനും കറ്റാർവാഴയിലെ പോളിസാക്കറൈഡുകൾ സഹായകമാണ്. ചുവപ്പ് കറ്റാർവാഴയെ ജ്യൂസ് ആക്കി തേൻ ചേർത്ത് കഴിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്. അമിതരക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ മറികടക്കുവാനും ദഹനസംബന്ധ പ്രശ്നങ്ങൾ, ത്വക്ക് രോഗങ്ങൾ തുടങ്ങിയവ പരിഹരിക്കാനും ഇത് ഉത്തമമാണ്. സാധാരണ കറ്റാർവാഴയെ പോലെ തന്നെ ചുവന്ന കറ്റാർവാഴയും കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമാണ്.നീർവാഴ്ചയുള്ള മണ്ണും താരതമ്യേന സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവുമാണ് ഈ കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. ചുവന്ന കറ്റാർവാഴയുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞു നാം അതിന്റെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

21/10/2020

1) രാവിലെ പ്രഭാതഭക്ഷണം കഴിക്കാത്തപ്പോൾ ആമാശയം ഭയപ്പെടുന്നു.
(2) 24 മണിക്കൂറിനുള്ളിൽ 10 ഗ്ലാസ് വെള്ളം പോലും കുടിക്കാത്തപ്പോൾ വൃക്ക ഭയപ്പെടുന്നു.
(3) നിങ്ങൾക്ക് 11 മണി വരെ ഉറക്കം പോലും ഇല്ലാതിരിക്കുകയും സൂര്യോദയത്തിലേക്ക് എഴുന്നേൽക്കാതിരിക്കുകയും ചെയ്യുമ്പോൾ പിത്തസഞ്ചി ഭയപ്പെടുന്നു.
(4) തണുത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോൾ ചെറുകുടൽ ഭയപ്പെടുന്നു.
(5) നിങ്ങൾ കൂടുതൽ വറുത്തതും മസാലകൾ നിറഞ്ഞതുമായ ഭക്ഷണം കഴിക്കുമ്പോൾ വലിയ കുടൽ ഭയപ്പെടുന്നു.
(6) കനത്ത വറുത്ത ഭക്ഷണം, ജങ്ക്, ഫാസ്റ്റ് ഫുഡ് മദ്യം എന്നിവ കഴിക്കുമ്പോൾ കരൾ ഭയപ്പെടുന്നു.
(7) കൂടുതൽ ഉപ്പും കൊളസ്ട്രോളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോൾ ഹൃദയം ഭയപ്പെടുന്നു.
(8) രുചി കാരണം കൂടുതൽ മധുരവും സൗജന്യമായി ലഭ്യമാകുമ്പോൾ പാൻക്രിയാസ് ഭയപ്പെടുന്നു.
(9) മൊബൈൽ‌, കമ്പ്യൂട്ടർ‌ സ്‌ക്രീൻ‌ എന്നിവയുടെ വെളിച്ചത്തിൽ‌ നിങ്ങൾ‌ ഇരുട്ടിൽ‌ പ്രവർ‌ത്തിക്കുമ്പോൾ‌ കണ്ണുകൾ‌ ഭയപ്പെടുന്നു.
ഒപ്പം
(10) നെഗറ്റീവ് ചിന്തകൾ ചിന്തിക്കാൻ തുടങ്ങുമ്പോൾ മസ്തിഷ്കം ഭയപ്പെടുന്നു.
നിങ്ങളുടെ ശരീരത്തിന്റെ ഭാഗങ്ങൾ ശ്രദ്ധിക്കുക, അവരെ ഭയപ്പെടുത്തരുത്.
ഈ ഭാഗങ്ങളെല്ലാം വിപണിയിൽ ലഭ്യമല്ല. ലഭ്യമായവ വളരെ ചെലവേറിയതും നിങ്ങളുടെ ശരീരത്തിൽ ക്രമീകരിക്കാൻ കഴിയാത്തതുമാണ്. അതിനാൽ നിങ്ങളുടെ ശരീരഭാഗങ്ങൾ ആരോഗ്യകരമായി സൂക്ഷിക്കുക..

20/10/2020

#തൊണ്ട വേദന മാറാന്‍
------------------------------------
മഴ സമയത്തും തണുപ്പുള്ള കാലത്തും തൊണ്ട വേദന എല്ലാവർക്കും ഉണ്ടാകാറുണ്ട്. പലരും തൊണ്ട വേദന വന്നാൽ നിസാരമായി കാണാറാണ് പതിവ്. തണുത്ത വെള്ളം കുടിക്കലും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട വേദന ഉണ്ടാകാന്‍ കാരണമാണ്. തൊണ്ടയില്‍ ജലാംശം കുറയുന്നതാണ് പ്രധാന കാരണം. തൊണ്ട വേദന അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപെടാം...
1. കട്ടൻചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നതും തൊണ്ട വേദനയെ ഇല്ലാതാക്കാൻ സഹായിക്കും. ഇഞ്ചിയുടെ ആയൂർവേദ ഗുണങ്ങളാണ് ഇതിന് സഹായിക്കുക. ഇതിൽ തുളസിയില ചേർക്കുന്നതും ഏറെ നല്ലതാണ്.
2. ചുക്ക് കാപ്പി കുടിക്കുന്നതും തൊണ്ട വേദനക്ക് ആശ്വാസം തരും തൊണ്ടവേദന ഉണ്ടാക്കുന്ന വൈറസുകൾക്കെതിരെ പ്രവർത്തിക്കും ചുക്ക് പ്രവർത്തിക്കും.
3. ഒരു ​ഗ്ലാസ് തിളച്ച ചൂട് വെള്ളത്തിൽ അൽപം ചായ പൊടിയും നാരങ്ങ നീരും ചേർത്ത് തൊണ്ടയിൽ അൽപം ആവിപിടിക്കുന്നത് തൊണ്ടവേദന മാറാൻ നല്ലതാണ്.ദിവസവും നാല് തവണയെങ്കിലും ആവിപിടിക്കാൻ ശ്രമിക്കണം
4. ഇഞ്ചിവേര് നന്നായി വൃത്തിയാക്കി അഞ്ച് പത്തു മിനിറ്റ് ചൂടുവെള്ളത്തിലിട്ട ശേഷം കുടിച്ചാല്‍ തൊണ്ടവേദന കുറയും. തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുക.
5. വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറാൻ നല്ലതാണ്.
6. ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക. കൂടാതെ ചുക്ക്, കുരുമുളക്, എന്നി‌വ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുന്നതും തൊണ്ട വേദനയ്ക്ക് അത്യുത്തമം ആണ്.

17/10/2020

இலை முளைகள்.
****************
முளைகள் மனிதர்களுக்கு மிகவும் பயனுள்ள மூலிகைகளில் ஒன்றாகும்.
முளைகளின் இலைகள் சிறுநீர்ப்பைக் கற்களையும் சிறுநீரகக் கற்களையும் ஆற்றும் திறனைக் கொண்டுள்ளன. தொடர்ச்சியாக ஐந்து நாட்களுக்கு வயிற்றில் ஒரு இலைகளை மட்டுமே உட்கொள்வதன் மூலம் சிறுநீரக கற்களை குணப்படுத்த முடியும் என்று அனுபவம் காட்டுகிறது. மூட்டுகளில் வீக்கம் மற்றும் வலியைத் தணிக்க, முளைகளின் இலைகளை மஞ்சள் மற்றும் உப்பு சேர்த்து தேய்ப்பது நல்லது.
உடலில் பருக்கள் வெடிப்பதற்கும் இது நல்லது.
முளைகளின் இலைகளில் உப்பு சேர்த்து, மருக்கள் குறைக்க மேலே தடவவும்.

17/10/2020

ഇലമുളച്ചി.
****************
മനുഷ്യന് ഏറ്റവും പ്രയോജനകാരിയായ ഒരു ഔഷധസസ്യമാണ് ഇലമുളച്ചി.
മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ശമിപ്പിക്കാന്‍ ഇലമുളച്ചിയുടെ ഇലയ്ക്കു കഴിവുണ്ട്. തുടരെ അഞ്ചു ദിവസം വെറും വയറ്റില്‍ ഇലമുളച്ചിയുടെ ഓരോ ഇല മാത്രം മുടങ്ങാതെ കഴിച്ച് വൃക്കയിലെ കല്ലുകള്‍ ശമിച്ചതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
സന്ധികളില്‍ വരുന്ന വീക്കം, വേദന എന്നിവ ശമിക്കാന്‍ ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്.
ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ചുപുരത്തുന്നത് നല്ലതാണ്.
ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ചു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ ശമിക്കും.

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00