Skip to content
Salons10
Helth Corner Malayalam

Helth Corner Malayalam

Anchal Beauty, cosmetic & personal care

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Helth Corner Malayalam, Beauty, cosmetic & personal care, Anchal.

നിങ്ങൾക്ക് മുടി കൊഴിച്ചിൽ ഉണ്ടോ? 16/09/2021

ഇനി മുടി കൊഴിച്ചിലിനെ കുറിച്ച് പേടി വേണ്ട

നിങ്ങൾക്ക് മുടി കൊഴിച്ചിൽ ഉണ്ടോ? സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കേശസംരക്ഷണം. മുടി കൊഴിച്ചില...

Hair Fall Control Natural Tips Malayalam l മുടികൊഴിച്ചിൽ അകറ്റാം l hair Fall malayalam 15/09/2021

മുടികൊഴിച്ചിൽ ഇനി മറന്നേക്കൂ 😍

Hair Fall Control Natural Tips Malayalam l മുടികൊഴിച്ചിൽ അകറ്റാം l hair Fall malayalam # malayalam Corner Malayalam തീർച്ചയായും നിങ്ങളുടെ നിത്യ ജീവിതത്തിൽ ഒരുപാട് പ്രയോജനം ഉള്ളത് തന്നെ ആയിരിക...

14/09/2021

🍏🍎🍐🍊🍋🍌🍉🍇🍓🍅🍓
*അറിവ് ആരോഗ്യം*
▬▬▬▬▬๑۩۩๑▬▬▬▬▬
❤️💚 *Natural Health Tips*💚❤️
*════❁✿🌹🌹🌹✿❁════*

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കേശസംരക്ഷണം. മുടി കൊഴിച്ചില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. മുടി സംരക്ഷണം ഇന്നത്തെ കാലത്ത് വളരെ വലിയ ഒരു വെല്ലുവിളി തന്നെയാണ്. ഇത് പലപ്പോഴും പല തരത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ആത്മവിശ്വാസം പോലും ഇല്ലാതാക്കാന്‍ പലപ്പോഴും മുടി കൊഴിച്ചില്‍ കാരണമാകുന്നു. ഇന്ന് വിപണിയില്‍ മാറി മാറി വരുന്ന എണ്ണകള്‍ ഉപയോഗിച്ച് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം പലപ്പോഴും പല വിധത്തില്‍ ഉള്ള മുടി കൂടി കൊഴിഞ്ഞ് പോവാനാണ് കാരണമാകുന്നത്.

മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇത് മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും നമുക്ക് മുടി കൊഴിച്ചില്‍ ഉണ്ടാവാം. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ മാര്‍ക്കറ്റിലെ മരുന്നുകള്‍ പരീക്ഷിക്കുമ്പോള്‍ അത് പല വിധത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ ഏത് കഠിനമായ മുടി കൊഴിച്ചിലിനുള്ള പരിഹാരവും നമുക്ക് ചുറ്റും തന്നെയുണ്ട്. ഇത് പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇതിലൂടെ ഉണ്ടാവുന്നത്. എന്നാല്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതൊരിക്കലും മുടിയുടെ ആരോഗ്യത്തിന് വില്ലനാവില്ല. മാത്രമല്ല ഏത് പ്രതിസന്ധിക്കും പരിഹാരം കാണുകയും ചെയ്യുന്നു. മുടി കൊഴിച്ചില്‍ മാറ്റാന്‍ ഹെര്‍ബല്‍ ഷാമ്പൂ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

1. #നെല്ലിക്കയും #നാരങ്ങ #നീരും
നെല്ലിക്കയും നാരങ്ങ നീരും ഉപയോഗിച്ച് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. നെല്ലിക്ക നല്ലതു പോലെ ഇടിച്ച് പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യവും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

2. #ഹെര്‍ബല്‍ #ഷാമ്പൂ
വീട്ടില്‍ തന്നെ നമുക്ക് ഹെര്‍ബല്‍ ഷാമ്പൂ തയ്യാറാക്കാം മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍. അതിനായി ചെറുനാരങ്ങ, ഉലുവ, ചെറുപയര്‍ എന്നിവ നല്ലതു പോലെ പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കണം. ചെറു നാരങ്ങ നീര് അല്‍പം മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കില്‍ ഇത് നെഗറ്റീവ് ഫലം നല്‍കുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

3. #ആര്യവേപ്പ്
ആര്യവേപ്പ് കൊണ്ടും മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ നമുക്ക് പെട്ടെന്ന് ഇല്ലാതാക്കാം. ആര്യവേപ്പിന്റെ ഇല ചതച്ച് ഇതില്‍ ഒന്നര ലിറ്റര്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ഇത് കൊണ്ട് മുടി കഴുകുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല അകാല നരയെന്ന പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

4. #കറ്റാര്‍ #വാഴ #ഷാമ്പൂ
കറ്റാര്‍ വാഴ കൊണ്ട് മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. കറ്റാര്‍ വാഴയില്‍ നിന്ന് നീരെടുത്ത് ഇതില്‍ അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതോടൊപ്പം മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ വേരോടെ ഇല്ലാതാക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് എല്ലാ വിധത്തിലും സൗന്ദര്യം നല്‍കുകയും കേശ സംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുടി കൊഴിച്ചില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. എങ്കില്‍ മാത്രമേ മുടി കൊഴിച്ചിലകറ്റാന്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഫലപ്രദമാവുകയുള്ളൂ. മുടി കൊഴിച്ചിലകറ്റാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതോടൊപ്പം തന്നെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.

തല വൃത്തിയായി സൂക്ഷിക്കുക
തലയും മുടിയും തലയോട്ടിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ദിവസവും മുടി കഴുകുന്നത് നല്ലതല്ല. എങ്കിലും അഴുക്കും പൊടിയും ഉണ്ടെങ്കില്‍ മുടി കഴുകുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. അഴുക്കും പൊടിയും ആണ് പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം.

13/09/2021

🍏🍎🍐🍊🍋🍌🍉🍇🍓🍅🍓
*അറിവ് ആരോഗ്യം*
▬▬▬▬▬๑۩۩๑▬▬▬▬▬
❤️💚 *Natural Health Tips*💚❤️
*════❁✿🌹🌹🌹✿❁════*

വാരിയെല്ലിന്റെ അടിയില്‍, നട്ടെല്ലിന്റെ ഇരുവശത്തും സ്ഥിതിചെയ്യുന്ന മുഷ്ടി വലുപ്പമുള്ള അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളും പുറന്തള്ളി ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ വരെ വൃക്കകൾ വഹിക്കുന്ന പങ്ക് വലുതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനു വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.

വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താനായി ചില ടിപ്പുകള്‍

1. വൃക്കരോഗത്തിന്റെ അപകടസാധ്യത വ്യായാമം കുറയ്ക്കാം. രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. നടത്തം, ഓട്ടം, സൈക്ലിങ്, നൃത്തം എന്നിവ ചെയ്യാവുന്നതാണ്.

2. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക

രക്തത്തിലെ പ്രമേഹം വൃക്കയെ തകരാറിലാക്കിയേക്കാം. ശരീരത്തിലെ കോശങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് (പഞ്ചസാര) ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ വൃക്കകള്‍ക്ക് രക്തം അരിച്ചെടുക്കാന്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. ഇത് വൃക്കകളുടെ ആരോഗ്യം ക്ഷയിക്കാൻ കാരണമാകും. അതിനാൽ പ്രമേഹരോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടതാണ്.

3. രക്തസമ്മര്‍ദ്ദം നിരീക്ഷിക്കുക

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളുടെ തകരാറിന് കാരണമാകും. പ്രമേഹം, ഹൃദ്രോഗം അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ പോലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം രക്തസമ്മർദ്ദം ഉയരുന്നത് രോഗത്തെ ഗുരുതരമാക്കും. ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം 120/80 ആണ്. പ്രീഹൈപ്പര്‍ടെന്‍ഷന്‍ ആ പോയിന്റിനും 139/89 നും ഇടയിലാണ്. ജീവിതശൈലിയും ഭക്ഷണക്രമത്തിലുള്ള മാറ്റങ്ങളും ഈ ഘട്ടത്തില്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.

4. ഭാരം നിരീക്ഷിക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക.

അമിതവണ്ണമുള്ളവര്‍ക്കും അനാരോഗ്യം കൂടുതലുള്ളവര്‍ക്കും വൃക്കകളെ തകരാറിലാക്കുന്ന പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിച്ചേക്കാം. സോഡിയം, സംസ്‌കരിച്ച മാംസം, വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്ന മറ്റു ഭക്ഷണങ്ങള്‍ ഇവ കുറയ്ക്കണം. കോളിഫ്ലവര്‍, ബ്ലൂബെറി, മത്സ്യം, ധാന്യങ്ങള്‍ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

5. ധാരാളം വെള്ളം കുടിക്കുക

ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കുക. വൃക്കകളില്‍ നിന്ന് സോഡിയവും വിഷവസ്തുക്കളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഒരു ദിവസം കുറഞ്ഞത് 1.5 മുതല്‍ 2 ലീറ്റര്‍ വരെ വെള്ളം കുടിക്കാം. എത്രമാത്രം വെള്ളം വേണം എന്നത് നിങ്ങളുടെ ആരോഗ്യത്തെയും ജീവിതരീതിയെയും ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥ, വ്യായാമം, ലിംഗഭേദം, മൊത്തത്തിലുള്ള ആരോഗ്യം, ഗര്‍ഭിണിയോ, മുലയൂട്ടുന്ന അമ്മയാണോ തുടങ്ങിയ ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്.

6. പുകവലിക്കരുത്

പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. പുകവലി കിഡ്‌നി കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ പുകവലി ഉപേക്ഷിക്കുന്നതിലൂടെ വൃക്കകളെ ആരോഗ്യമുള്ളതായി നിലനിർത്താൻ സാധിക്കും.

7. നിങ്ങള്‍ പതിവായി വേദന സംഹാരി കഴിക്കുകയാണെങ്കില്‍ അത് വൃക്കകളുടെ തകരാറിന് കാരണമായേക്കാം. അതിനാല്‍ സ്ഥിരമായി വേദനസംഹാരികൾ കഴിക്കേണ്ടി വന്നാൽ ഡോക്ടറുടെ നിർദേശം തേടുക.

8. മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ വൃക്ക തകരാറിലേക്ക് നയിക്കാം.

പൂര്‍ണമായ ആരോഗ്യത്തിന് മികച്ച വൃക്കകള്‍ അത്യന്താപേക്ഷിതമാണ്. ശരീരത്തിലെത്തുന്ന ആഹാരം, വെള്ളം ഉള്‍പ്പെടെയുള്ളവയുടെ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നത് മുതല്‍ ഹോര്‍മോണുകള്‍ ഉണ്ടാക്കുന്നതുവരെ നിരവധി പ്രവര്‍ത്തനങ്ങള്‍ വൃക്കയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് വൃക്കകളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കണമെന്ന് പറയുന്നത്.

വൃക്കസംബന്ധമായ തകരാര്‍, വൃക്കരോഗം തുടങ്ങി വൃക്കകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്ന ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങണം.

12/09/2021

പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ

12/09/2021

🍏🍎🍐🍊🍋🍌🍉🍇🍓🍅🍓
*അറിവ് ആരോഗ്യം*
▬▬▬▬▬๑۩۩๑▬▬▬▬▬
❤️💚 *Natural Health Tips*💚❤️

പച്ചക്കറിയായും പഴമായും നാം പപ്പായ ഉപയോഗിക്കും. പോഷകങ്ങൾ നിറഞ്ഞ പപ്പായ ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ്. പപ്പായ ഇലയും അത്ര മോശക്കാരനല്ല കേട്ടോ. ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നതു മുതൽ കാൻസർ തടയുന്നതുവരെ നീളുന്നു ഇലയുടെ ആരോഗ്യഗുണങ്ങൾ. മലേറിയ, ഡെങ്കിപ്പനി എന്നിവയ്ക്കും പപ്പായ ഇല ഔഷധമാണ്. ചർമത്തിന്റെ യുവത്വം നിലനിർത്താനുള്ള സൗന്ദര്യരഹസ്യവും പപ്പായ ഇലയിൽ ഒളിഞ്ഞിരിപ്പുണ്ട്.

കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫൈറ്റോന്യൂട്രിയന്റുകൾ, ജീവകങ്ങളായ എ, സി, ഇ, കെ എന്നിവയുമുണ്ട് പപ്പായ ഇലയിൽ.
ദഹനത്തിനു സഹായകം
പപ്പായ ഇലയിൽ എൻസൈമുകളായ കൈമോപപ്പെയ്ൻ, പപ്പെയ്ൻ, പ്രോട്ടീസ്, അമിലേസ് എന്നിവയുണ്ട്. ഇവ ദഹനത്തിനു സഹായിക്കുന്നു. കൂടാതെ പപ്പെയ്ൻ പോലുള്ള എൻസൈമുകൾ വയറിലെ അൾസർ മാറ്റാൻ സഹായിക്കും. പപ്പായ ഇല കൊണ്ടുണ്ടാക്കിയ ചായ പെപ്റ്റിക് അൾസറിന്റെ ചികിൽസയ്ക്കു ഫലപ്രദമാണ്. ആന്റിമൈക്രോബിയൽ, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ പപ്പായ ഇല വയറിലെയും മലാശയത്തിലെയും ഇൻഫ്ലമേഷൻ കുറയ്ക്കുന്നു.

ആർത്തവ വേദന അകറ്റുന്നു
പപ്പായ ഇലയുടെ സത്ത് ആർത്തവ വേദന അകറ്റാൻ സഹായിക്കും. കൂടാതെ ആർത്തവ പൂർവ അസ്വസ്ഥതകൾ കുറയ്ക്കാനും ഹോർമോൺ ബാലൻസ് നിലനിർത്താനും ആർത്തവചക്രം ക്രമമാകാനും പപ്പായ ഇലസത്ത് കുടിക്കുന്നതു നല്ലതാണ്.

ഡെങ്കിപ്പനിക്ക്
ഈഡിസ് കൊതുകു പരത്തുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പപ്പായ ഇലയ്ക്കു കഴിവുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്ന രോഗാവസ്ഥയിൽ ഇവയുടെ എണ്ണം കൂട്ടാൻ പപ്പായ ഇല സഹായിക്കും. പക്ഷേ വിദഗ്ധോപദേശം സ്വീകരിച്ച മാത്രം ഇവ ഉപയോഗിക്കാൻ ശ്രദ്ധിക്കണം

പ്രമേഹത്തിന്
പപ്പായ ഇലയിൽ അടങ്ങിയ എൻസൈമുകൾ ഇൻസുലിന്റെ ഉൽപ്പാദനവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നു.

അർബുദ സാധ്യത കുറയ്ക്കുന്നു
പപ്പായ സത്തിൽ അസെറ്റോ ജെനിൻ എന്ന സംയുക്തമുണ്ട്. ഇത് ശ്വാസകോശാർബുദം, സ്തനാർബുദം, പാൻക്രിയാറ്റിക് കാൻസർ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായ ഇലയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കീമോതോറാപ്പിയുടെ ദൂഷ്യഫലങങളെ കുറയ്ക്കുന്നു.

മലേറിയയ്ക്ക്
പപ്പായ ഇലയിലെ അസെറ്റോജെനിൻ മലേറിയ ചികിൽസയ്ക്ക് ഫലപ്രദമാണ്. ആന്റിമലേറിയൽ ഗുണങ്ങൾ ഈ ഇലയ്ക്കുണ്ട്. എന്നാൽ സ്വയം ചികിൽസയ്ക്കു മുതിരാതെ വൈദ്യസഹായം തേടേണ്ടത് ആവശ്യമാണ്.

താരൻ അകറ്റുന്നു
തലമുടിയുടെ ആരോഗ്യം കളയുന്ന ഒന്നാണ് തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരൻ. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള പപ്പായ ഇല, താരൻ പോലെ തലയോട്ടിയിലുണ്ടാകുന്ന രോഗങ്ങൾക്ക് പരിഹാരമേകും. പപ്പായ ഇല ഇട്ട് തിളപ്പിച്ച വെള്ളം തണുത്ത ശേഷം മുടി കഴുകുന്നത് നല്ലതാണ്.

ചർമത്തിന്റെ ആരോഗ്യം
എക്സിമ പോലുള്ള ചർമരോഗങ്ങൾക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പപ്പായ ഇല പരിഹാരമേകും. പപ്പായ ഇല അരച്ച് രോഗം ബാധിച്ച സ്ഥലത്ത് പുരട്ടാവുന്നതാണ്.

ബാക്ടീരിയകളുടെ വളർച്ച തടയുന്നു
പപ്പായ ഇലയിൽ അൻപതിലധികം സംയുക്തങ്ങളുണ്ട്. ഇത് നല്ലതും ചീത്തയുമായ ബാക്ടീരിയയുടെ അളവ് നിയന്ത്രിക്കും. ടാനിൻ പോലുള്ള സംയുക്തങ്ങൾ ബാക്ടീരിയൽ അണുബാധയുടെ ദൂഷ്യഫലങ്ങളെ തടഞ്ഞ് ഉദരത്തിന് ആരോഗ്യമേകും.

ചർമത്തിന് യുവത്വമേകും
ആന്റിഓക്സിഡന്റുകൾ ധാരാളമുള്ള പപ്പായ ഇല ഫ്രീ റാഡിക്കലുകളെ അകറ്റി ഓക്സീകരണ സമ്മർദം തടയുന്നു. കോശങ്ങളുടെ കേടുപാടുകൾ തീർക്കുന്നു. ചർമത്തിലെ ചുളിവുകളും പാടുകളും അകറ്റുന്നു. പപ്പായ ഇലയുടെ ഉപയോഗം അകാല വാർധക്യം തടയും.

ഊർജ്ജമേകുന്നു
പപ്പായ ഇലയിൽ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും എൻസൈമുകളുമുണ്ട്. ഇവ രക്തചംക്രമണം വർധിപ്പിക്കുന്നു. ശരീരത്തിന്റെ ഊർജ്ജനില കൂട്ടുന്നു.

ശ്വാസകോശത്തിന്റെ ആരോഗ്യം
സിപിഒഡി അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് ക്രമേണ ശ്വാസകോശത്തിലെ കലകളുടെ നാശത്തിനു കാരണമാകുന്നു. ഈ അവസ്ഥ കുറയ്ക്കാൻ പപ്പായ ഇലയ്ക്കു കഴിയും.

കപ്പളങ്ങ, കപ്പയ്ക്ക എന്നെല്ലാം വിളിപ്പേരുള്ള പപ്പായയുടെ ഇലയും ഏറെ ഗുണങ്ങളുള്ളതാണെന്നു മനസ്സിലായില്ലേ. എന്നാൽ ഔഷധമായി ഇത് ഉപയോഗിക്കും മുൻപ് വൈദ്യനിർദേശം തേടാൻ മറക്കരുത്. ഒരു പപ്പായ മരമെങ്കിലും വീട്ടിൽ വളർത്താനും നമുക്ക് ശ്രമിക്കാം.

11/09/2021

നല്ല ആഹാരം കഴിക്കുന്നത് നാം ഓരോരുത്തരെയും സംബന്ധിച്ച് വളരെ പ്രധാനമായ ഒരു കാര്യമാണ്. അവ നമ്മുടെ രോഗപ്രതിരോധ ശേഷിയേയും അതുവഴി ആരോഗ്യത്തെയും സംരക്ഷിക്കുന്നു. നല്ല ഭക്ഷണത്തെപ്പോലെതന്നെ പ്രധാനമാണ് ഭക്ഷണത്തിന് രുചി പകരാനായി ചേർക്കുന്ന ഉപ്പും. ഉപ്പ് ശരീരത്തിന് വളരെ അത്യന്താപേക്ഷിതമാണ്. ശരീരത്തിലെ രക്തസമ്മർദത്തെ ബാലൻസ് ചെയ്‌ത്‌ നിർത്തുന്നതിൽ ഉപ്പിന് വളരെ വലിയ പങ്കുണ്ട്. ഉപ്പ് ശരീരത്തിൽ കൂടിയാലും കുറഞ്ഞാലും ദോഷമാണ്. ഗുണമേന്മ കൂടിയ വസ്‌തുക്കൾ അന്വേഷിച്ചു പോകുന്ന നമ്മൾ ഇന്ന് ഉപ്പിനും വകഭേദങ്ങൾ കണ്ടെത്തുന്നു. പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന പരൽ ഉപ്പിൽ നിന്നും മാറി പൊടിയുപ്പിലേക്കും അവിടെ നിന്ന് അയോഡൈസ്‌ഡ്‌ ഉപ്പുകളിലേക്കും എത്തി. എന്നാൽ ഇപ്പോൾ അവിടവും കഴിഞ്ഞ് പിങ്ക് സാൾട്ട് കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. അപ്പോൾ നമുക്ക് പിങ്ക് ഉപ്പിന്റെ ഗുണങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.

രാജസ്ഥാൻ, പഞ്ചാബ് പ്രവിശ്യകളിൽ ആണ് പിങ്ക് ഉപ്പ് കൂടുതലായി കണ്ടു വരുന്നത്. റോക്ക് സാൾട്ട്, ഇന്തുപ്പ് എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. ഹിമാലയൻ പിങ്ക് ഉപ്പ് ആണ് ഇന്ന് വിപണിയിൽ ലഭിക്കുന്നത്. അഷ്ടാംഗ സംഗ്രഹം, ചരക സംഹിത, ശുശ്രുത ഭാവപ്രകാശ നിഘണ്ടു, അഷ്ടാംഗഹൃദയം എന്നീ കൃതികളിൽ ഇന്തുപ്പിന്റെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഹിമാലയത്തിൽ സിന്ധ് പ്രവിശ്യയിലെ ഇന്തുപ്പാണ് ഏറ്റവും നല്ലത്.
മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം, മാംഗനീസ് എന്നീ ലോഹങ്ങൾ പിങ്ക് ഉപ്പിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കുന്നു. ശരീരത്തിൽ നിർജീവമായിക്കിടക്കുന്ന അമിത കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. മലബന്ധം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ഈ ഉപ്പ് ഉപയോഗിക്കുന്നത് ആശ്വാസം നൽകും. അതുവഴി വിശപ്പ് വർധിക്കുന്നു. ഓക്കാനം, ഛർദിൽ, ഫ്ലൂ, വിരശല്യം എന്നിവയാൽ നിങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ ചെറുനാരങ്ങാ നീരും പിങ്ക് ഉപ്പും ചേർത്ത് കഴിക്കാവുന്നതാണ്. ഈ ഉപ്പിൽ അയഡിൻ മറ്റ് ഉപ്പുകളെ അപേക്ഷിച്ച് കുറവാണ്. അതിനാൽ രക്തസമ്മർദം കൂടുതൽ ഉള്ളവർക്ക് ഉപയോഗിക്കാവുന്നതാണ്.

ത്രിദോഷങ്ങളായ വാതം, പിത്തം, കഫം ഇവ മൂന്നിനെയും ബാലൻസ് ചെയ്യാൻ പിങ്ക് ഉപ്പിന് സാധിക്കുന്നു. ശരീരത്തിലെ ഉപാപചയം വർധിപ്പിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും അമിതവണ്ണമുള്ളവർക്കും നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി രാവിലെ ആഹാരത്തിനു മുൻപ് നാരങ്ങാ നീരും പിങ്ക് ഉപ്പും അല്പം വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ വളരെ നല്ലതാണ്. ഇളം പിങ്ക് നിറമാണ് ഈ ഉപ്പിന്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുകയും പല്ലുകൾക്ക് ശക്തി നൽകുകയും, മുട്ട് വേദന, തലവേദന, സന്ധിവേദന ഇവയ്ക്ക് ശമനം ലഭിക്കുകയും ചെയ്യുന്നു. ഉപ്പൂറ്റി വിണ്ടു കീറലിന് പരിഹാരമായി ഇളം ചൂട് വെള്ളത്തിൽ ഈ ഉപ്പ് ചേർത്ത് കാൽ മുക്കിവയ്ക്കുക.
ശരീരഭാഗങ്ങളിൽ നീര് ഉണ്ടെങ്കിൽ പിങ്ക് ഉപ്പ് ഇട്ട് വെള്ളം തിളപ്പിച്ച് നീരുള്ള ഭാഗത്ത് ആവി നൽകാം. അതുമല്ലെങ്കിൽ മുരിങ്ങയിലയോടൊപ്പം ഉപ്പ് അരച്ച് ചേർത്ത് പുരട്ടുക. പുരുഷൻമാരിൽ ലൈംഗിക ശേഷി വർധിപ്പിക്കാൻ ഇന്തുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. ശരീരത്തിന് നല്ല കുളിർമ നൽകാൻ ഈ ഉപ്പിനു സാധിക്കുന്നു. അതിനാൽ നല്ല സുഖപ്രദമായ ഉറക്കവും ലഭിക്കുന്നു. അതുവഴി ശരീരത്തിന് ഉന്മേഷം ലഭിക്കുന്നു. അപ്പോൾ ഇനി നമുക്ക് ഗുണങ്ങൾ ഏറെയുള്ള ഈ ഉപ്പ് ശീലമാക്കാം. ആരോഗ്യം ഉറപ്പിക്കാം.

09/09/2021

*പുതിനയുടെ ഔഷധ ഗുണങ്ങള്‍....!!!*

*അറിവ് ആരോഗ്യം*

*രുചിയിലും മണത്തിലും ഒരുപോലെ മികച്ചുനിൽക്കുന്ന ഔഷധ സസ്യമാണ് പുതിന.* എന്നാൽ ഇവയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്.ഏതെല്ലാം രീതിയിൽ പുതിന ഉപയോഗിക്കാമെന്നും ഇതിൻറെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്നുമാണ് ഇവിടെ പറയുന്നത്….

ഉദരസംബന്ധമായ ഏത്‌ രോഗത്തിനും പുതിനയില സിദ്ധൗഷധമാണ് പുതിന . ദിവസവും അല്പം പുതിനയിലച്ചാര്‍ ഉള്ളിൽചെന്നാല്‍ കുടല്‍ സംബന്ധമായ രോഗങ്ങള്‍ വരില്ല. മാത്രമല്ല കിഡ്നി, കരള്‍ , മൂത്രസഞ്ചി എന്നിവയുടെ സുഗമമായ പ്രവർത്തപനത്തിന്‌ അത്‌ സഹായകരമാവും. ദഹനക്കേട്‌ , വയറ്റിലെ കൃമി കീടങ്ങള്‍, പുളിച്ചു തികട്ടല്‍ , വയറിളക്കം മുതലായവക്കും പുതിന ദിവ്യൗഷധമാണ്‌.

ആസ്മക്ക് പുതിന ഒരു നല്ല ഔഷധമാണ് . പുതിന ഇട്ടു തിളപ്പിച്ച വെള്ളം ആവി പിടിച്ചാൽ ആസ്മക്ക് വളരെ ആശ്വാസം ലഭിക്കും . പുതിനയും , ഇഞ്ചിയും,കുരുമുളകും ഇട്ടു കാപ്പി കുടിക്കുന്നതും ആസ്മക്ക് വളര ഫലപ്രധമാണ് .

വേനല്‍ കാലത്ത് ദാഹശമനിയായി പുതിന ഇലയിട്ട്‌ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം.

പുതിന പൂക്കുന്ന സമയത്ത്‌ ഇല വാട്ടിയെടുക്കുമ്പോള്‍ കിട്ടുന്ന തൈലത്തില്‍ മെന്ന്തോ ള്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനക്ക്‌ കഴിയും.

പുതിനയിട്ട്‌ തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കുന്നത്‌ പനിയും, അജീര്ണ്ണ വും മാറാന്‍ നല്ലതാണ്‌.

പുതിനക്ക്‌ ഭക്ഷ്യ വിഷബാധ ഇല്ലാതാക്കുവാന്‍ കഴിയും.

പുതിനയില നീരുകൊണ്ടുണ്ടാക്കിയ വിവിധ ഓയിന്റ്‌മെന്റുകള്‍ വേദനഹരമായി ഉപയോഗിക്കുന്നുണ്ട്‌.

കരാട്ടോണിന്‍, മിന്റ്‌, കാത്സ്യം, പൊട്ടാസ്യം എന്നീ ഘടകങ്ങള്‍ പുതിനയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.

ഗർഭിണികള്ക്കുകണ്ടാകുന്ന മോണിംഗ് സിക്‌നസിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് പുതിന. ഇതിന്റെ മണവും രുചിയുമെല്ലാം മോണിംഗ് സിക്‌നസ് മാറ്റുന്നു.

ചര്മത്തിലെ അലര്ജി‌യും ചൊറിച്ചിലുമെല്ലാം മാറ്റാനുള്ള നല്ലൊരു വഴിയാണ് പുതിന. ഇത് അരച്ചു ചൊറിച്ചിലുള്ളിടത്ത് തേയ്ക്കുന്നത് നല്ലതാണ്.(കടപ്പാട്)

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
*വളരെ ഗുണകരമായ അറിവ് പകരുന്നത് നന്മയാണ് ആയതിനാൽ വായിച്ച ശേഷം ഈ മെസേജ് നിങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്യാനും മറക്കരുത്*
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
🪀 *അറിവിലൂടെ ആരോഗ്യം🌍*

*അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്. കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക*

🍏🍎🍐🍊🍋🍌🍉🍇🍓🍅🍓
*അറിവ് ആരോഗ്യം*
▬▬▬▬▬๑۩۩๑▬▬▬▬▬
❤️💚 *Natural Health Tips*💚❤️
*════❁✿🌹🌹🌹✿❁════*

08/09/2021

ഡയറ്റിങ്ങ് എന്നാൽ പട്ടിണി കിടക്കലും എരിവും പുളിയും ഒന്നുമില്ലാത്ത ആഹാരം കഴിക്കുക എന്നതും ഇഷ്ടഭക്ഷണം ഒഴിവാക്കുക എന്നതും ഒക്കെയാണെന്ന് കരുതുന്നവർ നിരവധിയാണ്. എന്നാൽ ഇതിൽ എന്തെങ്കിലും വാസ്‌തവമുണ്ടോ?

ഭക്ഷണത്തെ സംബന്ധിച്ച ചില തെറ്റായ ധാരണകളെക്കുറിച്ച് ഡയറ്റീഷനായ രുചിത ബാത്ര ഇൻസ്റ്റാഗ്രാമിൽ കുറിച്ച ചില വസ്‌തുതകൾ അറിയാം.
∙ മുട്ടയുടെ മഞ്ഞക്കരു അഥവാ എഗ്ഗ് യോക്കിൽ ധാരാളം വൈറ്റമിൻ എ, ഡി, ഇ, കെ, വൈറ്റമിൻ ബി 12, ധാതുക്കളായ ഫോളേറ്റ്, അയൺ, റൈബോഫ്ലേവിൻ ഇവ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയിൽ 185 മില്ലിഗ്രാം കൊളസ്‌ട്രോൾ ഉണ്ട്. അത് മുട്ടയുടെ മഞ്ഞയിലാണ് എന്നാൽ ഭക്ഷണത്തിലെ കൊളസ്‌ട്രോൾ അല്ല, അനാരോഗ്യകരമായ രക്തത്തിലെ കൊളസ്ട്രോളിനു പ്രധാന കാരണം.
∙ ഓറഞ്ച് ജ്യൂസിൽ ധാരാളം പഞ്ചസാരയുണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന ഓറഞ്ച് ജ്യൂസിൽ പഞ്ചസാര ധാരാളം ഉണ്ട്. ഓറഞ്ച് ഫ്രഷ് ആയി പഞ്ചസാര ചേർക്കാതെതന്നെ ജ്യൂസ് ആക്കി കുടിക്കുന്നതാണ് നല്ലത്. കടകളിൽ നിന്നു വാങ്ങുന്ന ഓറഞ്ച് ജ്യൂസിൽ പഞ്ചസാര അധികം ഉണ്ടാകും.
∙ പാലുൽപ്പന്നങ്ങൾ വീക്കം (inflammation) ഉണ്ടാക്കും.
പാലുൽപ്പന്നങ്ങളിൽ കാൽസ്യം ഉൾപ്പെടെ എല്ലാത്തരം പോഷകങ്ങളും ഉണ്ട്. വൈറ്റമിൻ ഡി, വ്യത്യസ്‌തതരം കൊഴുപ്പുകൾ, പ്രോട്ടീനുകൾ ഇവയുണ്ട്. ഓരോ ഭക്ഷണത്തിലും ഇവയുടെ തോത് വ്യത്യസ്‌തമായിരിക്കും എന്ന് മാത്രം.
∙ കൊഴുപ്പ് തടി കൂട്ടും
കൊഴുപ്പ് ഭക്ഷിക്കുന്നതിലൂടെ ശരീരഭാരം കൂടുകയില്ല. എന്നാൽ തെറ്റായ കൊഴുപ്പ് കൂടിയ അളവിൽ കഴിക്കുന്നത് ശരീരഭാരം കൂടാൻ ഇടയാക്കും. കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ്. ശരിയായ അളവിലും ഗുണത്തിലും ഉള്ളത് ആയിരിക്കണമെന്ന് മാത്രം.
∙ അന്നജം തടി കൂട്ടും
അന്നജം അഥവാ കാർബോഹൈഡ്രേറ്റ് തടി കൂട്ടുകയില്ല. ഇത് ശരീരഭാരം കൂട്ടുകയില്ല. അന്നജം കഴിക്കുന്നതു കൊണ്ടല്ല മറിച്ച് കാലറി കൂടുതൽ കഴിക്കുന്നതു കൊണ്ടാണ് ശരീരഭാരം കൂടുന്നത്.

07/09/2021

https://youtu.be/vl9odXmKk_k

Alerts

Be the first to know and let us send you an email when Helth Corner Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Anchal.