QN Herbal Garlic

QN Herbal Garlic

Share

This product is unique. By using this product one can slow down all life style diseases.

18/10/2025

ഹിന്ദു സമം ബി ജെ പി എന്ന ചിന്തയുണ്ടായത് മുസ്ലീം സമം മുസ്ലീം ലീഗ് എന്ന് വന്നതോടെയാണെന്ന പി സരിന്റെ വീക്ഷണം അങ്ങേയറ്റം വികലമാണെന്ന് പറയാതിരിക്കാൻ വയ്യ ... മനുസ്മൃതിയെ അടിസ്ഥാനമാക്കി രൂപം കൊണ്ട സവർണ്ണ സാംസ്‌കാരിക ദേശീയത മുന്നോട്ട് വയ്ക്കുന്ന വംശഹത്യയിലൂന്നിയ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ എത്ര നിസാരതയോടെയാണ് സരിൻ സമീപിക്കുന്നതും നോർമലൈസ് ചെയ്യുന്നതും ..

മുസ്ലീം ലീഗിനോടുള്ള രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങൾ ഹിന്ദുത്വയെ നോർമലൈസ് ചെയ്യാൻ ഉപയോഗിക്കുന്നത് പോലൊരു ദുരന്തം വേറെയുണ്ടോ?

പി സരിൻ യു ഡി എഫിലുണ്ടായിരുന്ന കാലത്ത് അഥവാ ഇടത് സഹയാത്രികനാകും മുൻപ് ലീഗിന് വോട്ട് കൊടുക്കുന്നത് ആർ എസ്‌ എസിന് വോട്ട് കൊടുക്കുന്നതിന് തുല്യമാണെന്ന നിലപാട് സരിനുണ്ടായിരുന്നോ?

മേലും കീഴും നോക്കാതെയുള്ള ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ വിവരക്കേട് മാത്രമല്ല ഹിന്ദുത്വയെ നോർമലൈസ് ചെയ്യുന്നത് കൂടെയാണ് എന്ന് പറയാതിരിക്കാനാകില്ല ...

പ്രതിഷേധാർഹം ..

ശ്രീജ നെയ്യാറ്റിൻകര

04/10/2025

വിജയ് മല്യയുടെ കാശ് ആരുടെ കാശാണ്?

ബാങ്കിന്റെ കാശ്.

ബാങ്കിന്റെ കാശ് ആരുടെ കാശാണ്?

ജനങ്ങളുടെ കാശ്.

നാട്ടുകാരുടെ കോടികൾ പറ്റിച്ച ഒരു കാട്ടുകള്ളൻ കൊടുത്ത സ്വർണ്ണം കൊണ്ട് അയ്യപ്പന് അലങ്കാരം പണിയുന്നത് ശരിയല്ല എന്ന് പറയുന്ന ഏതെങ്കിലും ഒരു ഭക്തനെ കണ്ടോ?

ഞാൻ കണ്ടില്ല.

ദൈവത്തിന് കാണിക്കയായി കിട്ടിയ കാറ് മുസ്ലിം ലേലത്തിൽ വാങ്ങിയാൽ അനിഷ്ടം തോന്നുന്ന ഭക്തരെ പക്ഷേ ഞാൻ കണ്ടിട്ടുണ്ട്.

ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് വിളിക്കുന്നതിനേക്കാൾ ഉച്ചത്തിൽ പള്ളിക്ക് മുന്നിൽ നിന്ന് ജയശ്രീരാം വിളിക്കുന്ന ഭക്തരുള്ള കാലത്ത് മതത്തിന്റെ ധാർമ്മികതയെ കുറിച്ച് ചോദിക്കുന്നതിൽ കാര്യമൊന്നുമില്ല എന്നറിയാം, എന്നാലും മരുന്നിന് ഒരാളെങ്കിലും!

ബോംബ് സ്ഫോടനക്കേസിൽ മാത്രമല്ല, അയ്യപ്പന്റെ സ്വർണ്ണം കട്ട കേസിലും പൊതു ബോധം ഉണരണമെങ്കിൽ പ്രതിക്ക് അറ്റമുണ്ടാകരുത്.

-ആബിദ് അടിവാരം

05/09/2025

By
V.K.ശ്രീരാമൻ(CINE ARTIST,WRITER)

ഒന്നുരണ്ടു വർഷം മുമ്പ്
ഒരുച്ചനേരത്ത് ഞങ്ങ നാലഞ്ചാള് ഇവിടെ ഉമ്മാറത്തിരുന്ന് ഇൻ്റർനാഷ്ണൽ സങ്കടങ്ങളെപ്പറ്റി ചർച്ച ചെയ്തു കൊണ്ടിരുന്നപ്പോൾ സുമുഖനും സുവസ്ത്രനും ആയ ഒരാൾ കയറി വന്നിട്ട് വന്നിട്ട് എന്നോടായി പറഞ്ഞു.
'രണ്ടീസം മുമ്പ് ങ്ങടെ ഒരു എഫ്ബീ പോസ്റ്റ് കണ്ടിട്ട് വന്നതാ ഞാൻ. പാതിരക്ക് ഉറക്കത്തിൽ നിന്നു ഞെട്ടി ഉണർന്ന് പരവശനായി ഇരിക്കുന്ന ങ്ങളെ കണ്ടപ്പോ ഉടൻ വന്ന് കാണണം എന്ന് നിരീച്ചതാ. ഇപ്പളാ ഒത്തത്. ഇൻ്റേല് ഒരു മരുന്നുണ്ട് . രാവിലെ വെറും വയറ്റിൽ ഇത് മൂന്ന് അല്ലി ചവച്ചു തിന്നു ക. രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. പ്രമേഹം, ബ്ലോക്ക്, ഫാറ്റി ലിവർ, ക്ഷീണം, മുട്ട് വേദന, അമിതവണ്ണം..അങ്ങനെയുള്ള എതു രോഗത്തെയും പുറത്താക്കി നങ്ങളെ ആരോഗ്യവാനാക്കും.. '

'ങ്ങള് എവിടുന്നാ വരണ്?' ഞാൻ ചോദിച്ചു.
"കോഴിക്കോട്ടു നിന്നാ പേര് കോയ.
ഫോണ്. 9744580041"

അതും പറഞ്ഞ് രണ്ടു കുപ്പി വെളുത്തുള്ളി തന്നു.
തന്നതും കോയ കോയ തിരക്കിട്ടിറങ്ങി നടന്നു.
ഞാൻ പറഞ്ഞ പടി വെളുത്തുള്ളി തിന്നാനും വെള്ളം കുടിക്കാനും തുടങ്ങി. ആകപ്പാടെ വയറിനൊരു ആശ്വാസം.
ഉന്മേഷം.
അനായാസമായി
ജീവിതം.
🧄🧄🧄
അതു കഴിഞ്ഞ് ദാ പ്പോ രണ്ടീസം മുമ്പ് കോയ വീണ്ടും വന്നു.
കുപ്പിക്കും മൂടിക്കും ലേബലിനുമാെക്കെ ആകെപ്പാടെ ഒരു ഗ്ലാമറൊക്കെ വന്നിട്ടുണ്ട്.
ഇക്കുറിയും കോയമരുന്നും തന്ന് തിരക്കിട്ട് ഇറങ്ങി നടന്നു.
എന്തായാലും ഒരീസം കോയാനെതിരഞ്ഞ് കോഴിക്കോട്ടൊന്നു പോണം.
കോയാനെപ്പോലെ ഉന്മേഷവും ഉത്സാഹവും കിട്ടാനുള്ള വിദ്യ എന്ത് എന്ന് ചോദിച്ചറിയണം.
കോയ പറയുമായിരിക്കും.
ദിവസേന മൂപ്പരുടെ
വണ്ടർ ഗാർലിക് പോഡ്സ്
മൂന്നെണ്ണം ഡെയ്ലി തിന്നാ മതീന്ന്.

🧄🧄🧄

Photos from QN Herbal Garlic's post 23/05/2025

ഭാരം കയറ്റിയ ലോറി, കയറ്റം കയറുന്നത് കണ്ടിട്ടില്ലേ,

നിങ്ങൾ അതു പോലെ ആവരുത്.

ച്ചാൽ ഭാരം കുറച്ചു,
കയറ്റം ഒഴിവാക്കി
യാത്ര ചെയ്താൽ
സുഖം!

സുഖ യാത്ര.

ഏതാണ്ട് എല്ലാ രോഗികളും
ഭാരം കയറ്റിയ ലോറികൾ
ആണ്.

ഉള്ളൂ ഒന്നു വൃത്തിയാക്കണോ?

ചേറു കളഞ്ഞു കനം കുറച്ച് വണ്ടി മുന്നോട്ട് പോകണോ?

എങ്കിൽ
QN GARLIC PODS
നിങ്ങളെ സഹായിക്കും.

നാചുറോപതിയിലേക്ക്
ഒരു കുറുക്കു വഴി!

കോയ. ടീ.കെ.
9744580041

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Category

Website

Address


Calicut