Life Homeo
Homeo Clinic
21/08/2023
ചെങ്കണ്ണാണോ⁉️
ലളിതമായി പരിഹരിക്കാം, പ്രതിരോധിക്കാം......
ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
▪️▪️▪️▪️▪️▪️▪️▪️▪️
വിവിധ ഭാഗങ്ങളിൽ ചെങ്കണ്ണ് രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എന്താണ് ചെങ്കണ്ണ് എന്തൊക്കെ ശ്രദ്ധിക്കണം, പ്രതിരോധ മാർഗ്ഗങ്ങൾ എന്തൊക്കെയുണ്ട് എന്ന് നമുക്ക് നോക്കാം
കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാഗമാണ് കൺജങ്ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ടിവൈറ്റിസ് .
ഇത് ഒരു സാംക്രമിക രോഗമാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ മദ്രാസ് ഐ എന്നൊക്കെയാണ് ഇതിനെ വിളിക്കപ്പെടുന്നത്.
സാധാരണ വൈറൽ കൺജൻക്റ്റിവൈറ്റിസ് ആണ് കൂടുതലായി കണ്ടുവരാറുള്ളത്. വേഗത്തിൽ മാറി പോകുന്ന അസുഖമാണെങ്കിലും ശ്രദ്ധിച്ചിലെങ്കിൽ ഗുരുതരമാകാനും കാഴ്ചയെ സാരമായി ബാധിക്കാനും വരെ കാരണമായേക്കാവുന്ന ഒരസുഖമാണിത്.
ചെങ്കണ്ണ് ലക്ഷണങ്ങൾ
▪️ കണ്ണിൽ നിന്ന് നീരൊലിപ്പ്
▪️ കണ്ണിൽ ചൊറിച്ചിൽ
▪️ കരട് മറിയുന്ന പോലെയുള്ള അസ്വസ്ഥത
▪️ കണ്ണിന് ചുവപ്പ് നിറം
▪️ തലവേദന, ജലദോഷം പനി
▪️ കൺപോളകൾക്ക് വീക്കവും തടിപ്പും
▪️ പീള കെട്ടൽ
▪️ പ്രകാശം അടിക്കുമ്പോൾ കണ്ണിന് വേദന, അസ്വസ്ഥത
▪️ ചില ആളുകൾക്ക് കണ്ണിൽ നിന്ന് രക്തം ,പഴുപ്പ് വരിക
ചെങ്കണ്ണ് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
▪️ വീട്ടിൽ ചെങ്കണ്ണ് രോഗിയുണ്ടായാൽ കൈകൾ ഇടക്കിടെ സോപ്പിട്ട് കഴിക്കുക. അവർ ഉപയോഗിക്കുന്ന തോർത്ത്, ബെഡ്ഷീറ്റ്, കണ്ണട, ടവൽ മൊബൈൽ ഫോൺ, പാത്രങ്ങൾ ഷെയർ ചെയ്ത് ഉപയോഗിക്കാതിരിക്കുക. രോഗി തൊടുന്ന ഭാഗങ്ങളിലും രോഗാണുക്കൾ ഉണ്ടാവും.
▪️രോഗം ബാധിച്ച കണ്ണിലെ ദ്രവത്തിൽ വെെറസ് സാന്നിധ്യമുണ്ടായിരിക്കും. ഇതുമായുള്ള സമ്പർക്കമാണ് രോഗം പകരാൻ ഇടയാക്കുന്നത്. രോഗമുള്ള കണ്ണിൽ തൊട്ട കെെ ഉപയോഗിച്ച് രോഗമില്ലാത്ത കണ്ണിൽ തൊടുമ്പോൾ രോഗം പകരും. ഇതുമാത്രമല്ല,
രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിലെല്ലാം തന്നെ അണുക്കളുടെ സാന്നിധ്യമുണ്ടായിരിക്കും. അതിനാൽ ഈ വസ്തുക്കൾ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ അവരിലേക്കും രോഗം പകരും
രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
▪️ രോഗമുള്ള വ്യക്തി രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ തന്നെ മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കാൻ ശ്രദ്ധിക്കണം. വളെരെ പെട്ടെന്ന് തന്നെ പകരുന്ന രോഗമായതിനാൽ ശ്രദ്ധിച്ചിലെങ്കിൽ കൂടെ ജോലി ചെയ്യുന്നവർക്കും വീട്ടിലും ഉള്ള മുഴുവൻ പേർക്കും അസുഖങ്ങൾ പിടിപെടാം.
▪️ കണ്ണിൽ മരുന്ന് ഒഴിക്കുന്നത് രോഗി തന്നെ സ്വയം ചെയ്യുന്നതാണ് നല്ലത്.
ഇനി പരസഹായം ആവശ്യമെങ്കിൽ മരുന്ന് ഒഴിക്കുന്നയാൾ മുൻപും ശേഷവും നന്നായി സോപ്പുപയോഗിച്ച് കൈകൾ കഴുകണം.
▪️ കണ്ണ് തിരുമ്മരുത്.
▪️ കണ്ണിന് നല്ല വിശ്രമം അനുവദിക്കണം, ടി.വി, മൊബൈൽ, വായന ,ഒഴിവാക്കി കണ്ണിന് നല്ല വിശ്രമം കൊടുക്കുകയും തണുത്ത വെള്ളം ഉപയോഗിച്ച് ഇടക്കിടെ കഴുകുകയും വേണം. കണ്ണ് ഇടക്കിടെ ചിമ്മുന്നതും നിങ്ങളുടെ കണ്ണിലെ ഈർപ്പം സന്തുലിതമാക്കാൻ “20-20 ബ്ലിങ്ക് റൂൾ” പിന്തുടരുക. ഓരോ 20 മിനിറ്റിനു ശേഷവും 20 സെക്കൻഡ് അകലേക്ക് നോക്കുക, രണ്ടുതവണ കണ്ണുചിമ്മുക. കണ്ണുനീരിനെ കണ്ണുകളുമായി സമ്പർക്കം പുലർത്താനും ചുവന്ന നിറം കുറയ്ക്കാനും ഇത് സഹായിക്കും.
▪️ വെയിൽ കൊള്ളുന്നത്, അടുപ്പിലെ ചൂട് അടിക്കുന്നത് തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. പുറത്തേക്ക് പോവുമ്പോൾ സൺഗ്ലാസ് ഉപയോഗിക്കാവുന്നതാണ്.
▪️ കുളങ്ങൾ, വുളു എടുക്കുന്ന ഹൗളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മുഖം കഴുകാതിരിക്കുക.
▪️ സ്വയം ചികിൽസ ഒഴിവാക്കേണ്ടതാണ്. കണ്ണിൽ മരുന്ന് ഉപയോഗിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം പ്രകാരം മാത്രം ഒഴിക്കുക.
▪️ ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുക.
▪️ കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുന്നവർ ചെങ്കണ്ണ് സമയത്ത് ഉപയോഗിക്കരുത്.
തെറ്റിദ്ധാരണകൾ
▪️ കണ്ണിൽ നോക്കിയാൽ രോഗം പകരുമെന്ന് കുറേ ആളുകൾ വിശ്വസിക്കുന്നു. അത് തെറ്റാണ്.കണ്ണിൽ നോക്കിയാൽ രോഗം പകരില്ല.
▪️ കറുത്ത കണ്ണs ഉപയോഗിച്ചാൽ രോഗം പകരില്ല എന്നൊരു വിശ്വാസമുണ്ട്. കണ്ണട ഉപയോഗിച്ചാലും കണ്ണ് തൊടുകയോ തിരുമ്മുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ കെെകളിലാകും. ഈ കെെകൾ ഉപയോഗിച്ച് രോഗി തൊടുന്ന ഇടങ്ങളിലെല്ലാം രോഗാണുക്കൾ വ്യാപിക്കും.
കണ്ണ് പഴുത്ത് തുറക്കാൻ കഴിയുന്നില്ല എന്ത് ചെയ്യും⁉️
വേദന സഹിച്ച് വലിച്ച് തുറക്കരുത്,അൽപ്പം തിളപ്പിച്ചാറിയ ചൂടുവെളളം എടുത്ത് അതിൽ ഒരു തുണിക്കഷ്ണം മുക്കിപ്പിഴിഞ്ഞ് ആ തുണി ഉപയോഗിച്ച് സാവധാനം കണ്ണ് തുടച്ചുകൊടുത്താൽ മതി. അപ്പോൾ പീളകെട്ടിയത് അലിഞ്ഞ് കണ്ണ് പതുക്കെ തുറക്കാനാകും. ഇതിന് ശേഷം കെെകൾ നന്നായി സോപ്പിട്ട് കഴുകിയാൽ മതി.
പഴുപ്പ് വരുന്നതും ചുവപ്പും എങ്ങനെ കുറക്കാം⁉️
▪️കോൾഡ് കംപ്രസ്: കണ്ണുകൾക്ക് മുകളിൽ തണുത്ത തുണിയോ ഐസ് പായ്ക്കോ വയ്ക്കുന്നത് വീക്കം, ചുവപ്പ് എന്നിവ ഒഴിവാക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ കണ്ണുകൾക്ക് സുഖവും ശാന്തതയും നൽകും. നിങ്ങൾക്ക് ശുദ്ധമായ കോട്ടൺ പഞ്ഞി തണുത്ത വെള്ളത്തിൽ മുക്കിവച്ച ശേഷം, ഇത് കണ്ണിന് മീതെ പ്രയോഗിക്കാം
ചികിൽസ :
സാധാരണ വൈറൽ രോഗങ്ങളിലേത് പോലെ തന്നെ ചെങ്കണ്ണ് (വൈറൽ കൺജറ്റിവൈറ്റിസ് ) രോഗത്തിന് ഹോമിയോപ്പതിയിൽ പ്രത്യേക പ്രതിരോധ ഔഷധങ്ങളും ചികിൽസയും ലഭ്യമാണ്. രോഗ തീവ്രതാ, രോഗലക്ഷണങ്ങൾ അനുസരിച്ച് കണ്ണിൽ ഒഴിക്കാവുന്ന വിവിധ തുള്ളിമരുന്നുകളും ചികിൽസാ ഔഷധങ്ങളും ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. തുടക്കത്തിൽ തന്നെ ഹോമിയോപ്പതി ഔഷധങ്ങൾ ഉപയോഗിച്ചാൽ രോഗം തീവ്രമാകുന്നത് തടയാനും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് രോഗശമനം സാധ്യമാകുന്നതും കാണാറുണ്ട്.
▪️▪️▪️▪️▪️▪️▪️
⭕⭕⭕⭕⭕⭕⭕
ലൈഫ് ഹോമിയോ ക്ലിനിക്
ചെണ്ടപ്പുറായ റോഡ്
യാറത്തുംപടി
⚕️For Booking 👩🏻⚕️🏥
☎️8606806060
❇️Our whatsapp group link 📲
https://chat.whatsapp.com/IsnOAav1M1KEomQsxh6Igg
page
https://www.facebook.com/Life-Homeo-101642388825294/
15/08/2023
31/05/2023
സ്കൂളുകൾ തുറക്കാനിരിക്കെ രക്ഷിതാക്കൾ അറിയാൻ
📚📚📚📚📚📚
📺സീരിയലുകൾ ഒഴിവാക്കുക.
😴8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ.
👧🏻പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ.
🍔ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.
🥦ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക.
🏘️വീട്ടിലെ പണികളിൽ പങ്കാളിയാക്കുക.
👔 🪣യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക.
🍲ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക.
🍚ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക.
👱🏻♀️പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക.
🥮വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ.
🍌🥟ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകൂ.
🕡രാത്രി ഭക്ഷണം മിതമായിരിക്കട്ടേ. നേരത്തേയും.
👨👩👧👧കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കൂ.
🫂മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക.
📱മാതാപിതാക്കൾ മൊബൈൽ മാറ്റി വച്ച് ഇത്തിരി നേരം സംസാരിക്കൂ.
😡അനാവശ്യ ദേഷ്യപ്പെടലുകൾ ഒഴിവാക്കുക.
🧼വ്യക്തി ശുചിത്യം പാലിക്കുക.
📖സ്വന്തം മുറി ,പഠന ഇടം എന്നിവ കുട്ടി സ്വയം വ്യത്തിയാക്കട്ടേ.
🗑️സാധനങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാൻ ശീലിപ്പിക്കുക.
🥥പച്ചക്കറി അരിയാനും, തേങ്ങ ചിരകാനും അവശ്യ പാചകങ്ങളും പഠിപ്പിക്കുക.
🥞ദോശ ചുടാനും ,ചപ്പാത്തിക്ക് പരത്താനും ഒക്കെ സഹായിക്കാൻ ശീലിപ്പിക്കുക.
🧒🏻മിതത്വം ശീലിപ്പിക്കുക.
🍛പ്രാതലില്ലെങ്കിൽ കാതലില്ല.
✅പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക.
✒️പഠനം, വായന, ഒരല്പം കൃഷി, ചെടി വളർത്തൽ, വീട്ടുകാരോടൊപ്പം കുറച്ച് സമയം, കൂട്ടുകാർക്കൊപ്പം കളി ഇതൊക്കെ ഉണ്ടാവണം.
🛀കുളി, കേശ സംരക്ഷണം, പാദ സംരക്ഷണം, വ്യത്തിയുള്ള കൈകൾ, ഇവയൊക്കെ ആരോഗ്യ ശീലങ്ങളാണ്.
🎿ഞായറാഴ്ചകളിൽ ഷൂസും ബാഗുമൊക്കെ വെയിലത്ത് ഉണക്കാൻ ശീലിപ്പിക്കുക.
📝ഹോം വർക്ക് ക്യത്യമായി ചെയ്യിക്കുക.
📚രാത്രി തന്നെ ടൈം ടേബിൾ നോക്കി പുസ്തകം അടുക്കി വയ്ക്കുക.
❌രക്ഷിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളുടെ തലയിൽ വയ്ക്കരുത്.
മറിച്ച് അവർ സ്വന്തമായി സ്വപ്നങ്ങൾ കാണട്ടേ....
✅അതനുസരിച്ച് അവർ അവരെ വാർത്തെടുക്കട്ടെ.
❇നന്മയുള്ള വ്യക്തി
സ്നേഹമുള്ള കുട്ടി
മിടുക്കരായ കുട്ടികൾ
വളരട്ടേ....ഉയരട്ടേ...
Dr Jaseela PK , BHMS
(Govt. Homoeo Medical College Kozhikkode)
Life Homoeo Clinic,
Yarathumpadi
Mob: 8606806060
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക
📞8606806060
ആരോഗ്യ സഹായങ്ങള്ക്കും അറിവുകൾക്കും
https://chat.whatsapp.com/IsnOAav1M1KEomQsxh6Igg
https://www.facebook.com/Life-Homeo-101642388825294/
18/04/2023
ടൈഫോയ്ഡ് പനിയെ തിരിച്ചറിയാം ..
ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്. ടൈഫോയ്ഡ് പനി (Typhoid fever) ഒരു ബാക്ടീരിയ അണുബാധയാണ്. സാൽമൊണല്ല ടൈഫി (Salmonella Typhi) എന്ന ബാക്ടീരിയയാണ് ഇത് ഉണ്ടാക്കുന്നത്.
എങ്ങനെ പകരുന്നു ??
സാൽമൊണേല്ല ടൈഫി എന്ന ബാക്ടീരിയകളാൽ മലിനമാക്കപ്പെട്ട ഭക്ഷണം , വെള്ളം എന്നിവ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെയാണ് ഈ അസുഖം ഉണ്ടാകുന്നത് .
അസുഖം ബാധിച്ച രോഗിയുടെ മലത്തിൽ ഈ ബാക്ടീരിയ ധാരാളമായി കാണപ്പെടുന്നു .മനുഷ്യർ താമസിക്കുന്ന സ്ഥലങ്ങളിലെ കുടിവെള്ളത്തിൽ മനുഷ്യവിസർജ്ജവും മറ്റു മാലിന്യങ്ങളും കൂടി കലർന്നാൽ typhoid ഉണ്ടാകുന്നു .ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുന്ന ഈച്ചയിലൂടെയും അസുഖം വ്യാപിക്കും .
തുടർന്ന് കുടലിലെത്തുന്ന ബാക്ടീരിയ രക്തത്തിൽ പ്രവേശിച്ചു പിത്താശയം ,കരൾ , spleen എന്നീ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു .
ലക്ഷണങ്ങൾ :-
❗️ശക്തമായ പനി 103-104 ° F (39-40 ° C)
❗️വയറുവേദന
❗️വയറിളക്കം
❗️വിശപ്പില്ലായ്മ
❗️ക്ഷീണം
❗️തലവേദന
പരിശോധനകൾ?
CBC
blood culture
Stool culture
Widal test
ശ്രദ്ധിക്കേണ്ടത്...
❇️ നന്നായി വേവിച്ച ചൂടോടെ പാകം ചെയ്ത് വിളമ്പുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുക.
❇️ പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകുകയോ തൊലികളഞ്ഞതോ ആണെങ്കിൽ മാത്രം കഴിക്കുക.
❇️ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക .
❇️ വേണ്ടത്ര ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക .
❇️ 20 സെക്കൻഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, പ്രത്യേകിച്ച് ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും.
❇️ നിർജ്ജലീകരണം തടയുക .ORS ലായനി കുടിക്കുക .
Dr Jaseela PK , BHMS
(Govt. Homoeo Medical College Kozhikkode)
Life Homoeo Clinic,
Yarathumpadi
ആരോഗ്യ സഹായങ്ങള്ക്കും അറിവുകൾക്കും
ആരോഗ്യ സഹായി🩺🩺🩺 WhatsApp Group Invite
Alerts
Be the first to know and let us send you an email when Life Homeo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Malappuram.