Saloon Mars
BEAUTY is what you feel about yourself ,not about what you see in the MIRROR Beauty comes from the inside. The inside is Hair saloon. Welcome all to our shop.
സലൂൺ മാഴ്സിൽ വന്നവർ ഗസൽ കേൾക്കാതെ തിരികെ പോയിട്ടുണ്ടാവില്ല..
RIP 😓😓
19/11/2022
New shopp ❤️❤️
21/10/2022
സ്നേഹിതരെ,
നീണ്ട 35 വർഷങ്ങൾക്ക് മുകളിലായി പുന്നപ്രയുടെ മണ്ണിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 'സലൂൺ മാഴ്‌സ്' എന്ന ഞങ്ങളുടെ സ്ഥാപനം ഇനി മുതൽ തുറന്നു പ്രവർത്തിക്കുന്നതല്ല..
നാഷണൽ ഹൈവേ വികസനത്തിന് വേണ്ടി ഷോപ്പ് നിന്നിരുന്ന അറവുകാട് ക്ഷേത്രത്തിന്റെ ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പടെയുള്ള സ്ഥലം ഗവണ്മെന്റ് ഏറ്റെടുത്തിരിക്കുന്നു..
35 വർഷം മുൻപ് ഞങളുടെ വാപ്പയുടെ പിതാവും വാപ്പയും സഹോദരങ്ങളും ചേർന്ന് ആരംഭിച്ച സലൂൺ, പുന്നപ്രയിൽ തന്നെ എല്ലാവർക്കും സുപരിചിതം ആയിരുന്നു..
ഗ്രാമത്തിലെ പലരുടെയും സൗഹൃദങ്ങളും, ബന്ധങ്ങളും തുടങ്ങിയത് സലൂൺ മാഴ്‌സ് ലെ കസ്റ്റമർ വെയിറ്റ് ഏരിയ യിൽ നിന്നായിരുന്നു..
അവിടെ അവർ രാഷ്ട്രീയം പറഞ്ഞു..
ജനങ്ങൾക്ക് ആവശ്യമുള്ള സാമൂഹികപരമായ കാര്യങ്ങൾ ചെയ്തു..
ജീവകാരുണ്യ പ്രസ്ഥാനം തുടങ്ങാൻ ചർച്ചകൾ ചെയ്തു ...
വാപ്പയുടെ പ്രസ്ഥാനിക, കലാപരമായ കാര്യങ്ങൾ അവിടെ നിന്ന് നടത്തി...
പലർക്കും പല ഓർമകളും ഉണ്ടാവും "സലൂൺ മാഴ്‌സ്" എന്ന സ്ഥാപനത്തോട്...
നിരവധി ആളുകൾ അവിടെ നിന്ന് തൊഴിൽ പഠിച്ചു പുറത്തിറങ്ങി..
കുറച്ചധികം പേർ സ്ഥാപനം മൂലം കുടുംബം പോറ്റി...
അങ്ങനെ പലതും...
രണ്ടു വർഷം മുൻപ് ഇതേ പോലെ ഒരു ഒക്ടോബർ മാസത്തിൽ ഇക്കു (വാപ്പ )ഞങ്ങളെ വിട്ടു പോയി..
(ദൈവത്തിന്റെ കാരുണ്യം അദ്ദേഹത്തിന് ലഭിക്കുമാറാകട്ടെ. ❤️)
ഇന്നിതാ അതേ പോലെ ഒരു ഒക്ടോബറിൽ അദ്ദേഹം നടത്തിവന്ന സ്ഥാപനവും അവസാനിച്ചു.. 😞😞
ഷോപ്പുമായി സഹകരിച്ചിരുന്ന നാട്ടിലെ പൗര പ്രമുഖന്മാർ..
ജനങ്ങൾ..
അവിടത്തെ കുട്ടികൾ..
സഹ സ്ഥാപന നടത്തിപ്പുകാർ...
വൈശാലി ചേട്ടൻ.. ❤️
കാർത്തിക ബാബു ചേട്ടൻ ❤️
പുന്നപ്ര പഞ്ചായത്തിലെ ഇപ്പോഴത്തെയും, മുൻപ് ഇരുന്നതുമായ മെമ്പർമാർ..
അറവുകാട് ക്ഷേത്ര യോഗ കമ്മിറ്റി..
സ്നേഹപൂർവ്വം ജീവകാരുണ്യ സമിതി പ്രവർത്തകർ..
SMJ
ബാർബർ അസോസിയേഷൻ, പുന്നപ്ര മർച്ചന്റ് അസോസിയേഷൻ അംഗങ്ങൾ...
പറഞ്ഞാൽ തീരാത്ത ഒരുപാട് ആളുകൾ..
എല്ലാവർക്കും "സലൂൺ മാഴ്‌സ് " ന്റെ നന്ദി യും കടപ്പാടും അറിയിക്കുന്നു..
മറ്റൊരിടത്തേക്ക് സ്ഥാപനം മാറ്റുവാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ, സലൂൺ മാഴ്‌സ് ന്റെ പ്രവർത്തനം പുന്നപ്ര യിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നവരെ നിർത്തി വെക്കുകയാണ്..
(ആലപ്പുഴ തലവടി യിൽ ഒരു സഹോദര സ്ഥാപനം തുടങ്ങാൻ plan ഉണ്ട്.. അല്ലാഹ് സഹായിക്കട്ടെ )
ഏവർക്കും ഒരിക്കൽ കൂടി നന്ദി.. ദൈവത്തിന്റെ അനുഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാവട്ടെ ❤️
-ടീം സലൂൺ മാഴ്സ് -
9400 290281
07/09/2022
ഏവർക്കും സലൂൺ മാഴ്‌സ് ഫാമിലി യുടെ ഓണദിനാശംസകൾ ❤
ഏവർക്കും ഹൃദയം നിറഞ്ഞ ചിങ്ങം 1 ദിനാശംസകൾ ❤
ടീം
സലൂൺ മാഴ്‌സ്
15/08/2022
സ്വാതന്ത്ര്യം നേടിത്തന്നവരോടുള്ള സ്മരണ നിലനിർത്തി കൊണ്ട്,
ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു..
ടീം
സലൂൺ മാഴ്‌സ്
06/08/2022
☝️
നാളെ ഞായറാഴ്ച (07-08-2022) ഷോപ്പ് തുറന്ന് പ്രവർത്തിക്കുന്നതാണ്..
നജീബ് അബ്ദുൽ ജലീൽ
സലൂൺ മാഴ്‌സ്
അറവുകാട്
9400290281
06/08/2022
നാളെ ഞായറാഴ്ച (07-08-2022) ഷോപ്പ് തുറന്ന് പ്രവർത്തിക്കുന്നതാണ്..
നജീബ് അബ്ദുൽ ജലീൽ
സലൂൺ മാഴ്‌സ്
അറവുകാട്
9400290281
01/08/2022
ദൈവത്തിന്റെ സമാധാനം , രക്ഷ നിങ്ങളുടെ മേൽ ഉണ്ടായിരിക്കട്ടെ
നാളെ (02 ആഗസ്ത് 2022 ) ചൊവ്വാഴ്ച മുതൽ സലൂൺ മാഴ്‌സ് അറവുകാട് എന്ന എന്റെ സ്ഥാപനം പുനരാരംഭിക്കുന്നതാണ് .
താങ്കൾ നാളിതുവരെ നല്കിവന്നിരുന്ന പിന്തുണ, തുടർന്നും എനിക്കും എന്റെ സ്ഥാപനത്തിനും നൽകണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു ..!
NB : ആദ്യ രണ്ടാഴ്ച സ്ഥാപനത്തിലെ ഒരു പുതിയ സ്റ്റാഫ് മാത്രമേ ഉണ്ടാവുകയുള്ളൂ ..എന്റെ സേവനം രണ്ടാഴ്ചകൾക്ക് ശേഷം ഉണ്ടാവുന്നതാണ് .
إِنْ شَاءَ ٱللَّٰهُ
എന്ന്
നജീബ് അബ്ദുൽ ജലീൽ
സലൂൺ മാഴ്‌സ്
ആലപ്പുഴ
PH : 9400290281
10/05/2022
കേരള ബാർബർ-ബ്യൂട്ടീഷൻ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ഒരായിരം ആശംസകൾ...
ജയ് KSBA
Alerts
Be the first to know and let us send you an email when Saloon Mars posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Punnapra.