Ponnus
We provide a fancy ,gifts &household items
06/09/2024
06/08/2023
പ്രിയ സുഹൃത്തെ,
ഇൻകാസ് ഖത്തർ സ്ഥാപകാംഗവും കണ്ണൂർ ജില്ലാ ഇൻകാസ് കമ്മറ്റിയുടെ പ്രഥമ പ്രസിഡണ്ടും ആയിരുന്ന പി കെ സുലൈമാനിക്കയുടെയും അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ തലശ്ശേരി നിയോജകമണ്ഡലം മുൻ പ്രസിഡണ്ട് റഹിം റയാന്റെയും സ്മരണാർത്ഥം ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി റിയാദ മെഡിക്കൽ സെന്റെറുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് ഓഗസ്റ്റ് 11നു വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ (സ്പോർട്സ് റൗണ്ട് അബൗടിന് സമീപം) വെച്ച് നടക്കുന്നതായിരിക്കും.
രക്തദാനം എന്ന ഈ പുണ്യ പ്രവൃത്തിക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏവരും ഈ വിവരം തങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിച്ച് പരമാവധി രക്തദാതാക്കളെ കണ്ടെത്താൻ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
രക്തദാതാക്കൾക്ക് റിയാദ മെഡിക്കൽ സെന്റർ നൽകുന്ന ചികിത്സ ആനുകൂല്യ കാർഡ് നൽകുന്നതാണ് .
ഐ സി ബി എഫ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വമെടുക്കുന്നതിനും പുതുക്കന്നതിനുമുള്ള സൗകര്യം ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. ഇതുവരെ പോളിസി എടുക്കാത്തവർ ഇതിന്റെ ഭാഗമാവണമെന്ന് അഭ്യർത്ഥിക്കുന്നു.
രക്തം ദാനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ
1. 6 മാസത്തിനുള്ളിൽ ഇന്ത്യയിലേക്ക്(നേപ്പാൾ,ബംഗ്ലാദേശ്,പാക്കിസ്ഥാൻ) യാത്ര ചെയ്തവർക്കും മറ്റ് രാജ്യങ്ങളിലേക്ക് ഒരുമാസത്തിനുള്ളിൽ യാത്ര ചെയ്തവരും രക്തം ദാനം ചെയ്യുവാൻ പാടില്ല.
2. രക്തം ദാനം ചെയ്യുന്നതിന് മുമ്പുള്ള രാത്രിയിൽ കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കുക .
3. സ്ഥിരമായി ഇൻസുലിൻ എടുക്കുന്നവർക്ക് രക്തം ദാനം ചെയ്യാൻ പാടില്ല.
4. കഴിഞ്ഞ ഒരു മാസമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നവർ ആയിരിക്കരുത് .
5. ആസ്പിരിൻ കഴിക്കുന്നവർ അവരുടെ ആരോഗ്യത്തെ ബാധിക്കുന്നില്ലെങ്കിൽ, രക്തദാനത്തിന് 3 ദിവസം മുൻപ് അത് നിർത്തേണ്ടതാണ്.
6. കോവിഡ് പോസിറ്റീവ് ആയവർക്ക് രോഗനിർണയം കഴിഞ്ഞ് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാം.
7. മുമ്പ് രക്തം ദാനം ചെയ്തവർക്ക് 2 മാസത്തിന് ശേഷം വീണ്ടും രക്തം ദാനം ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ബന്ധപ്പെടുക.
70944344
55770560
7402 7402
നന്ദി
14/04/2022
ഏവർക്കും ഖത്തർ ഇൻകാസ് സെന്റ്രൽ കമ്മിറ്റിയുടെ ഈസ്റ്റർ-വിഷുദിനാശംസകൾ..
ഖത്തർ ഇൻകാസ് സെന്റ്രൽ കമ്മിറ്റി ഇഫ്താർ വിരുന്നും സ്പോർട്സ് ഫെസ്റ്റ് 2022 ന്റെ സമ്മാനദാനവും ഏപ്രിൽ 21 വ്യാഴം വൈകീട്ട് 4 മണിക്ക് ഓൾഡ് ഐഡിയൽ സ്കൂൾ അങ്കണത്തിൽ വെച്ചു നടത്തപ്പെടുകയാണ്..
കേരള യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ശ്രീ.ഷാഫി പറമ്പിൽ എംഎൽഎയും ജ:സെക്രട്ടറി ശ്രീ.രാഹുൽ മാങ്കൂട്ടത്തിലും പങ്കെടുക്കുന്ന പരിപാടിയിലേക്ക്
എല്ലാ പ്രിയപ്പെട്ടവരേയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണ്..
എല്ലാവരുടേയും സാനിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു...
#ഖത്തർ_ഇൻകാസ്_സെൻട്രൽ_കമ്മിറ്റി.
.
*ഇൻകാസ്ഖത്തർ സെൻട്രൽകമ്മിറ്റി*
💚⚪️🧡
Follow page for more information: https://www.facebook.com/incasqatar/
30/03/2022
അത്തറിന്റെ മണമുള്ള ഖത്തറിന്റെ മണ്ണിൽ കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകരെ ആവേശത്തിലാക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറബിൽ & ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും പങ്കെടുക്കുന്ന ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റിയുടെ സ്പോർട്സ് ഡേ യുടെ സമാപന സമ്മേളനത്തിന്റെ ഉഘാടനവും സമ്മാനദാനവും ഏപ്രിൽ ഒന്ന് വെള്ളിയാഴച്ച വൈകുന്നേരം 6 മണിക്ക് (1-04-2022 6 pm)പോഡാർ പേൾ സ്കൂളിൽ വച്ച് നടത്തപെടുന്നു എല്ലാ പ്രിയപെട്ടവരുടെയും സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നു....... കേരളത്തിലെ യുവജനങ്ങളുടെ ജീവൽ പ്രശ്നങ്ങളെ തകർത്തെറിഞ്ഞുകൊണ്ടു മുന്നോട്ട് പോകുന്ന പിണറായി ഭരണത്തെ ജനകീയപ്രതിരോധം തീർത്ത് യുവജനതയ്ക്ക് പുതിയ പ്രതീക്ഷകളുടെ പുത്തൻകിരണങ്ങൾ നൽകാൻ ശ്രമിക്കുന്ന #യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരൻ #ഷാഫിപറമ്പിലും, ഒരുഭാഗത്ത് ചരിത്രസത്യങ്ങളെവളച്ചൊടിച്ചു ഭരണകൂടതാൽപ്പര്യങ്ങളെ കോർപ്പറേറ്റ് മാധ്യമസംവിധാനത്തിലൂടെ വക്രീകരിച്ചു തങ്ങളുടെ ഇംഗിതത്തിനനുസരിച്ചു മുന്നോട്ട് പോകുന്ന വർഗീയഭരണകൂടത്തിന്റെ കിരതനിലപാടുകളെയും, അതേപോലെ വർഗ്ഗഫാസിസത്തിന്റെ അടിച്ചമർത്തൽ നിലപാടുകർക്കെതിരെയും ഉത്ന്മൂ ലന രാഷ്ട്രീയനടപടികൾക്കെതിരെയും പൊതുജനസമക്ഷം വസ്തുതകളെ കൃത്യമായി അവതരിപ്പിച്ചുകൊണ്ട് ചാനൽ ചർച്ചകളെ ആസ്വാദന ശൈലിയിലേക്ക് മാറ്റി, അസത്യങ്ങളെയും അർദ്ധസത്യങ്ങളെയും വകഞ്ഞുമാറ്റി യഥാർത്ഥവസ്തുതതകളെ പ്രേക്ഷക സമക്ഷം അവതരിപ്പിക്കുന്ന #രാഹുൽമാക്കൂട്ടത്തിലും എത്തുകയാണ്, എല്ലാ ജനാതിപത്യ #മതനിരപേക്ഷ വിശ്വാസികളെയും പരിപാടിയിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്നു, #സ്വാഗതംചെയ്യുന്നു….. ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി. വിശദ വിവരങ്ങൾക്കും പുതിയ അപ്ഡേറ്റ്കൾക്കും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക: https://www.facebook.com/incasqatar/ #ഇൻകാസ്ഖത്തർ #സെൻട്രൽകമ്മിറ്റി 💚⚪️🧡
28/03/2022
#ഇൻകാസ്_സെന്റ്രൽ_കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റികളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തിയ ആവേശകരമായ കായികദിന പരിപാടികളുടെ സമാപന പൊതു സമ്മേളനവും സമ്മാനദാനവും!!
കേരളത്തിലെ യുവാക്കളുടെ അഭിമാനവും യുവ പ്രതിഭയും കേരള യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കൂടിയായ ശ്രീ #ഷാഫി_പറമ്പിൽ എംഎൽഎ യും , കോൺഗ്രസിന്റെ നവ മാധ്യമങ്ങളിലെയും ചാനൽ ചർച്ചകളിലും ഒരു പരിചപോലെ പ്രസ്ഥനത്തിനു കാവൽ നിൽക്കുന്ന യൂത്ത് കോൺഗ്രസ് ജ:സെക്രട്ടറി ശ്രീ #രാഹുൽ_മാങ്കൂട്ടത്തിന്റെയും മഹനീയ സാനിദ്ധ്യത്തിൽ 01-04-22 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് പേൾ മോഡേൺ സ്കൂൾ ( ാഫിൽ )വച്ചു നടത്തപ്പെടുന്നു..
എല്ലാവരുടേയും സാനിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു...
ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി.
വിശദ വിവരങ്ങൾക്കും പുതിയ അപ്ഡേറ്റ്കൾക്കും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക:
https://www.facebook.com/incasqatar/
#ഇൻകാസ്ഖത്തർ
#സെൻട്രൽകമ്മിറ്റി
💚⚪️🧡
28/03/2022
യൂത്ത് കോൺഗ്രസിന്റെ പ്രിയ നേതാക്കൾക്ക് ഖത്തറിലെക് സ്വാഗതം
Alerts
Be the first to know and let us send you an email when Ponnus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Thalassery.