Ruchi kurippukal
എന്റെ രുചികൾ നിങ്ങളുടെ ജീവിതവും രുചിയുള്ളതാക്കട്ടെ.. �
Bringing tradition to life with colors and happiness. Wishing everyone a prosperous Onam filled with love and warmth!
25/08/2026
10 പേർക്ക് സദ്യക്ക് ഏകദേശം ആവശ്യമായുള്ള സാധനങ്ങൾ 🙏
*വിഭവങ്ങൾ
പഴം,ഉപ്പേരി, പുളിഇഞ്ചി,നാരങ്ങ കറി, മാങ്ങ അച്ചാർ, ബീറ്റ്റൂട്ട് പച്ചടി,വെള്ളരിക്കാ കിച്ചടി,
പൈനാപ്പിൾ മധുര പച്ചടി,തോരൻ, അവിയൽ, കടല-ഏത്തൻകായ കൂട്ടുകറി,ചോറ്,പരിപ്പ്,
സാമ്പാർ, അടപ്പായസം, സേമിയ പായസം, പുളിശ്ശേരി, രസം, പച്ച മോര്.
*പലചരക്കു സാധനം.
അരി -2കിലോ,
ചെറുപയർ പരിപ്പ് -3 കപ്പ്
വൻപയർ -1കപ്പ്
കടല- 1 കപ്പ്, അട- 500gm.
മഞ്ഞൾപ്പൊടി -4 tsp ,മുളകുപൊടി-6tsp മല്ലിപ്പൊടി -4 ടീസ്പൂൺ,
സാമ്പാർപ്പൊടി -2ടേബിൾ സ്പൂൺ
,മല്ലി -5 ഗ്രാം കായപ്പൊടി -11/4tsp,
കടുക് -1 ടീസ്പൂൺ,വറ്റൽ മുളക് -50gm,
ഉലുവ- 20 ഗ്രാം ജീരകം- 5 tsp,വാളൻപുളി -100 ഗ്രാം, ഏലയ്ക്ക- 6 കശുവണ്ടിപരിപ്പ് -100 ഗ്രാം ഉണക്കമുന്തിരി -100ഗ്രാം പപ്പടം- 20 എണ്ണം ശർക്കര -1kg സേമിയ -200 ഗ്രാം പഞ്ചസാര-1/2kg, ഉപ്പ് പാകത്തിന്,
വെളിച്ചെണ്ണ -1kg
*പച്ചക്കറികൾ
തേങ്ങ -6,ചേന-1/2 kg, എത്തൻകായ-1kg കുമ്പളങ്ങ -1 ക്യാരറ്റ്- 1/2kg വഴുതനങ്ങ-2, മുരിങ്ങക്കായ -2 വെണ്ടയ്ക്ക- 100 ഗ്രാം വെള്ളരിക്ക -1, ബീറ്റ്റൂട്ട് -2
തക്കാളി-1/2kg ,ക്യാബേജ്-1(ചെറുത് )
,ഉരുളക്കിഴങ്ങ്-1/2kg,കറിനാരങ്ങ- 1,
പച്ചമാങ്ങ- 3, ഇഞ്ചി- 50gm പച്ചമുളക് 25- 30 കറിവേപ്പില ഒരു പിടി, പൈനാപ്പിൾ -1, കറുത്ത മുന്തിരിങ്ങ -100gm
* പാൽ ഉൽപ്പന്നങ്ങൾ
തൈര് -1.5 ലിറ്റർ പാൽ-2 ലിറ്റർ നെയ്യ് 250 gm
22/08/2026
ഹെൽത്തി മിക്സഡ് ഡ്രൈ
ഫ്രൂട്ട് ലഡു (ന്യൂട്രി ബോൾസ് )👌👌👌
*ആവശ്യമുള്ള സാധനങ്ങൾ
1. ബദാം, കശുവണ്ടി പരിപ്പ് രണ്ടും കൂടി,-1 കപ്പ്
2.ഏപ്രികോട്ട് പൊടിപൊടിയായി അരിഞ്ഞത് /ഈത്തപ്പഴം അരിഞ്ഞത് ,ഉണക്കമുന്തിരി,
ക്രിസ്മസ് മൂന്നും കൂടി - 1കപ്പ്
നെയ്യ് - 2 ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി- ഒരു പിഞ്ച്
3.ഡെഡിക്കേറ്റഡ് കോക്കനട്ട് -1/4 കപ്പ്
* തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ തരുതരുപ്പായി പൊടിച്ച് രണ്ടാമത്തെ ചേരുവയും ചേർത്ത് നന്നായി അരയ്ക്കുക.
ഇവ ലഡു വലുപ്പത്തിലുള്ള ചെറിയ ഉരുളകളാക്കി ഓരോ ഉരുളയും ഡെസിക്കേറ്റഡ് കോക്കനട്ടിൽ ഉരുട്ടി, ബദാം- കശുവണ്ടി നുറുക്കിൽ ഒന്നുകൂടി (ഓപ്ഷണൽ) ഉരുട്ടിയെടുക്കുക.
ഇത് വായു കടക്കാത്ത ഒരു ഗ്ലാസ് ജാറിലാക്കി ഒരാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.
20/08/2026
ചിക്കൻ ബോaൾ കറി 👌👌👌
*250gm ചിക്കൻ എല്ലില്ലാതെ മുറിച്ചതിലേക്ക് ഒരു ടീ സ്പൂൺ കാശ്മീരി മുളകുപൊടി, 2അല്ലി വെളുത്തുള്ളി, 1ടീസ്പൂൺ ഗരംമസാല പൊടി,പാകത്തിന് ഉപ്പ്,എന്നീ ചേരുവകൾ യോജിപ്പിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
* ഈ മിശ്രിതത്തിൽ നിന്നും കുറേശ്ശെ എടുത്ത് ചെറിയ ചെറിയ ഉരുളകളായി ഉരുട്ടി വയ്ക്കുക.
*ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് 3 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ഒരു വലിയ സവാള പൊടിപൊടിയായി അരിഞ്ഞത് ഉപ്പും ചേർത്ത് വഴറ്റുക.
* സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ ഇതിലേക്ക് 2ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക
* ഇതിലേക്ക് 1 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി,2 ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ ഗരം മസാലപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വഴറ്റുക.
* ഇതിലേക്ക് 2 തക്കാളി പൊടിപൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റിയ ശേഷം
2-3കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
* കറി തിളച്ചു തുടങ്ങുമ്പോൾ തയ്യാറാക്കിയ ചെറിയ ഉരുളകൾ ചേർത്ത് അൽപസമയം തിളപ്പിക്കുക.
* ഇതിലേക്ക് ഒരു ഉരുളക്കിഴങ്ങ് വൃത്തിയാക്കി വട്ടത്തിൽ അരിഞ്ഞത് ചേർക്കുക .
* ചിക്കൻ ബോളുകളും ഉരുളക്കിഴങ്ങും വെന്ത് കറി പാകത്തിന് കുറുകി കഴിഞ്ഞാൽ അടുപ്പിൽ നിന്നും വാങ്ങുക.
കറി സെർവ് ചെയ്യുന്ന പാത്രത്തിലേക്ക് മാറ്റി മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ സെർവ് ചെയ്യാവുന്നതാണ്
17/08/2026
വളരെ എളുപ്പത്തിലും രുചിയോടു കൂടിയും
തയ്യാറാക്കാവുന്ന ഒരു
മട്ടൻ മസാല റെസിപ്പി 👌👌👌
* ആവശ്യമുള്ള സാധനങ്ങൾ
1. ആട്ടിറച്ചി -1 കിലോ
2. സവാള-3 എണ്ണം കനം കുറച്ച് നീളത്തിൽ അരിഞ്ഞത്
തക്കാളി -3 എണ്ണം അരിഞ്ഞത്
കാശ്മീരി മുളകുപൊടി -2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ
ഉപ്പ്- പാകത്തിന്
ഇഞ്ചി പേസ്റ്റ്-1ടേബിൾ സ്പൂൺ,
വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ,
മല്ലിയില അരിഞ്ഞത്- ഒരു പിടി
വെളിച്ചെണ്ണ 3-4 ടേബിൾ സ്പൂൺ.
*പാകം ചെയ്യുന്ന വിധം.
ഇറച്ചി അല്പം വലിയ കഷണങ്ങളായി മുറിച്ച് കഴുകി വൃത്തിയാക്കി എടുത്ത് വയ്ക്കുക.
ഇതിലേക്ക് രണ്ടാമത്തെ ചേരുവകൾ എല്ലാം തന്നെ ചേർത്ത് നന്നായി കൈകൊണ്ട് ഞെരടി യോജിപ്പിച്ച ശേഷം ഒരു കുക്കറിലാക്കി 4-5 വിസിൽ വേവിച്ചെടുക്കുക.
ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ചേർത്ത് ചൂടാക്കി വെന്ത ഇറച്ചി ചേർത്ത് 15 മിനിറ്റ് വഴറ്റുക.
നല്ല ബ്രൗൺ നിറമാകുമ്പോൾ കുറച്ചു മല്ലിയില മുകളിൽ വിതറി അടുപ്പിൽ നിന്നും വാങ്ങി ചൂടോടെ സെർവ് ചെയ്യുക.
12/08/2026
ടൊമാറ്റോ ഉപ്പുമാവ്👍👍👍
ആവശ്യമുള്ള സാധനങ്ങൾ
1.എണ്ണ(നെയ്യ്) -2ടേബിൾ സ്പൂൺ
2. കടുക് - ടീസ്പൂൺ
3.സവാള -1 പൊടി പൊടിയായി അരിഞ്ഞത്
തക്കാളി -2 പൊടിപൊടിയായി അരിഞ്ഞത് ഇഞ്ചി-ഒരു പീസ് പൊടിയായി അരിഞ്ഞത് പച്ചമുളക്- 2 ചെറുതായി അരിഞ്ഞത്
വറ്റൽ മുളക് മുറിച്ചത് -2
കറിവേപ്പില -രണ്ടു തണ്ട്
കശുവണ്ടി പരിപ്പ് - 1ടേബിൾ സ്പൂൺ
4. റവ -1 കപ്പ്
5.പാകത്തിന് ഉപ്പിട്ട് തിളപ്പിച്ച വെള്ളം- ഒന്നര കപ്പ്.
പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് എണ്ണ ചൂടാക്കിയ ശേഷം കടുക് പൊട്ടിക്കുക ഇതിലേക്ക് മൂന്നാമത്തെ ചേരുവ യഥാക്രമം ചേർത്ത് വഴറ്റുക.
ഇതിലേക്ക് റവ ചേർത്ത് 4-5 മിനിറ്റ് ചെറുതീയിൽ വഴറ്റിയ ശേഷം ഉപ്പ് ചേർത്ത് തിളപ്പിച്ച വെള്ളം ഒഴിച്ച് ഇളക്കുക.
വെള്ളം വറ്റിച്ച് ഉപ്പുമാവ് ചിക്കി എടുത്ത് ചൂടോടെ സെർവ് ചെയ്യുക.
08/08/2026
നാടൻ വാഴപ്പിണ്ടി പച്ചടി👌👌👌
പാളയംകോടൻ വാഴയുടെ പിണ്ടി നാരുകളഞ്ഞ് പൊടിപൊടിയായി അരിഞ്ഞത്- 2 കപ്പ് എടുക്കുക.ഇത് വെള്ളത്തിൽ നന്നായി കഴുകി ഊറ്റി 1/2 ടീസ്പൂൺ കാശ്മീരി മുളകുപൊടിയും
1/2 ടീസ്പൂൺ മഞ്ഞൾ പൊടിയും പാകത്തിന് വെള്ളവും,ഉപ്പും ചേർത്ത് വേവിക്കുക.
ഒരു കപ്പ് തൈര് മിക്സിയിൽ നന്നായി അടിച്ചു വയ്ക്കുക.
ഒരു കപ്പ് തേങ്ങ ചുരണ്ടിയത്,1/4 ടീസ്പൂൺ ജീരകം,2 പച്ചമുളക്,ഒരുതണ്ട് കറിവേപ്പില എന്നിവ മിക്സിയിൽ മയത്തിൽ അരയ്ക്കുക.
ഈ അരപ്പ് വെന്ത വാഴപ്പിണ്ടി മിശ്രിതത്തിലേക്ക് ചേർത്ത് കലക്കി തിളപ്പിക്കുക.
ഇതിലേക്ക് കലക്കിവെച്ച തൈര് ചേർത്ത് നന്നായി ചൂടാക്കി, ഉപ്പും പാകത്തിനാക്കി തീ ഓഫ് ചെയ്യുക.
ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി
1/2ടീസ്പൂൺ കടുക്,2 വറ്റൽമുളക് മുറിച്ചത്,1/4 ടീസ്പൂൺ ഉലുവ, 3-4 ചുവന്നുള്ളി അരിഞ്ഞത് കറിവേപ്പില,എന്നിവ ചേർത്ത് മൂപ്പിച്ച് കറിയിൽ ചേർത്ത് ഇളക്കി വിളമ്പാവുന്നതാണ്.
05/08/2026
സ്വാദിഷ്ടമായ നാടൻ കൂർക്ക( ചൈനീസ് പൊട്ടറ്റോ ) മെഴുക്കുപുരട്ടി 👌👌👌
ആവശ്യമായ സാധനങ്ങൾ
കൂർക്ക- 250 ഗ്രാം,
ചെറിയ ഉള്ളി 10 -12,
ക്രഷ്ഡ് ചില്ലി- 2ടേബിൾ സ്പൂൺ, മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
ഉപ്പ് ,എണ്ണ -പാകത്തിന്,
കറിവേപ്പില ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
കൂർക്ക വൃത്തിയാക്കി മെഴുക്കുപുരട്ടിക്കരിയും പോലെ ചെറുതായി അരിഞ്ഞു വയ്ക്കുക. ഇതിലേക്ക് കുറച്ചു ഉപ്പും, അല്പം മഞ്ഞൾപ്പൊടിയും കുറച്ചു വെള്ളവും ചേർത്ത് വേവിച്ച് മാറ്റി വയ്ക്കുക.
ചെറിയ ഉള്ളി ചതച്ചു വയ്ക്കുക (സവാളയാണ് ചേർക്കുന്നതെങ്കിൽ ഒരെണ്ണം കനം കുറച്ച് നീളത്തിൽഅരിഞ്ഞെടുക്കുക).
ഒരു ചീനിച്ചട്ടി അടുപ്പിൽ വച്ച് എണ്ണ ചേർത്ത് ചൂടാകുമ്പോൾ കടുക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ച ശേഷം ഉള്ളി ചതച്ചത് ചേർത്ത് വഴറ്റുക.
ഉള്ളി വഴന്നുവന്നാൽ ഇതിലേക്ക് ബാക്കിയുള്ള മഞ്ഞൾപ്പൊടിയും , മുളകു ചതച്ചതും ചേർത്ത് വഴറ്റുക.(മുളക് ചതച്ചതിന് പകരം മുളകുപൊടി ചേർക്കാവുന്നതാണ് )
ശേഷം വേവിച്ചു വച്ചിരിക്കുന്ന കൂർക്ക ചേർത്ത് ഇളക്കി,ഉപ്പും പാകത്തിനാക്കി ഉലർത്തി മൂപ്പിച്ച് എടുത്താൽ സ്വാദിഷ്ടമായ കൂർക്ക മെഴുക്കുപുരട്ടി തയ്യാർ.
02/08/2026
Miloni vegetable curry -- North Indian curry in
restaurant style 👌👌👌
ആവശ്യമുള്ള സാധനങ്ങൾ
*മിക്സഡ് വെജിറ്റബിൾസ് - 2 കപ്പ്
(കാരറ്റ്, ബീൻസ്,, ക്യാപ്സിക്കം എന്നിവ ചെറിയ കഷണങ്ങളാക്കിയത്, ബേബികോൺ, ഗ്രീൻപീസ് )
ചീര- അരക്കപ്പ് ചെറുതായി അരിഞ്ഞത് ( ഓപ്ഷണൽ )
*ഗ്രേവി തയ്യാറാക്കാൻ
സവാള-1വലുത് (പൊടിപൊടിയായി അരിഞ്ഞത്) തക്കാളി -2 മീഡിയം (അരച്ചെടുത്തത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 tbls കശുവണ്ടി പരിപ്പ് 10 -12എണ്ണം കുതിർത്ത് അരച്ചത്
* മസാല പൊടികൾ
മഞ്ഞൾപൊടി 1/4tsp മുളകുപൊടി -1tsp മല്ലിപ്പൊടി -1tsp ഗരം മസാല-1/2tsp
* ആവശ്യമുള്ള മറ്റ് സാധനങ്ങൾ
കസ്തൂരി മേത്തി പൊടിച്ചത്- 1/2 ടീസ്പൂൺ ജീരകം 1/2 tsp , ഫ്രഷ് ക്രീം -2tsp,ഉപ്പ്,മല്ലിയില ആവശ്യത്തിന്.
*പാചകം ചെയ്യുന്ന വിധം
അരിഞ്ഞുവെച്ച വെജിറ്റബിൾസും ബേബി കോണും,പച്ചപ്പട്ടാണിയും അല്പം ഉപ്പും വെള്ളവും ചേർത്ത് 80% വേവിച്ചു വറ്റിച്ച് മാറ്റിവയ്ക്കുക.
പാനിൽ ബട്ടർ/ നെയ്യ് ചൂടാക്കി ജീരകം ചേർത്ത് താളിച്ച ശേഷം അരിഞ്ഞുവെച്ച സവാളയും പച്ചമുളകും ചേർത്ത്,സവാള ലൈറ്റ് ബ്രൗൺ ആകും വരെ വഴറ്റുക.
ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റിയ ശേഷം,മുളകുപൊടി,മല്ലിപ്പൊടി ,മഞ്ഞൾപൊടി എന്നിവ ചേർത്ത് ഒരു മിനിറ്റ് മൂപ്പിച്ച ശേഷം,
അരച്ചുവെച്ച തക്കാളി പേസ്റ്റ് ചേർത്ത് എണ്ണ തെളിയും വരെ നന്നായി വഴറ്റുക.
ഇതിലേക്ക് ചീര ഉപയോഗിക്കുന്നെങ്കിൽ ചീര ചേർത്ത് 2 മിനിറ്റ് വഴറ്റുക.
ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇനി ഇതിലേക്ക് അരച്ചുവെച്ച കശുവണ്ടി പേസ്റ്റും ഗ്രേവിക്ക് ആവശ്യമായ വെള്ളവും ഉപ്പും ചേർത്ത് ഇളക്കി അടച്ചുവെച്ച് ചെറുതിയിൽ 5 മിനിറ്റ് വേവിക്കുക.
ഗ്രേവി കുറുകി വരുമ്പോൾ ഗരം മസാല പൊടി, കസ്തൂരി മേത്തി, ഫ്രഷ് ക്രീം എന്നിവ ചേർത്ത് പതുക്കെ ഇളക്കുക.
തീ ഓഫ് ചെയ്ത ശേഷം മുകളിൽ മല്ലിയില അരിഞ്ഞത് വിതറി ചപ്പാത്തി, നാൻ, ജീരറൈസ് തുടങ്ങിയവയ്ക്കൊപ്പംചൂടോടെ സെർവ് ചെയ്യാം.
30/07/2026
Delicious and protein rich
panchamel daal--
A traditional Rajasthani dish👌👌👌
ഉഴുന്നുപരിപ്പ് -1/4കപ്പ്, കടലപ്പരിപ്പ് -1/4 കപ്പ്, മസൂർ പരിപ്പ്- 1/4കപ്പ്,തുവര പരിപ്പ് -1/4കപ്പ്
ചെറുപയർ പരിപ്പ്-1/4 കപ്പ് എന്നീ അഞ്ചിനം പരിപ്പുകൾ കഴുകി വൃത്തിയാക്കി അര മണിക്കൂർ കുതിർക്കാൻ വെക്കുക.
കുതിർത്ത പരിപ്പ് ഒരു കുക്കറിലാക്കി1 tsp കാശ്മീരി മുളകുപൊടി,1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ് 3-4 കപ്പ് വെള്ളം എന്നിവ ചേർത്ത് 4-5 വിസിൽ വേവിക്കുക. (പരിപ്പ് നന്നായി വേകണം)
കുക്കർ തണുത്ത ശേഷം തുറന്ന് പരിപ്പ് കടഞ്ഞ് എടുക്കുക.കൺസിസ്റ്റൻസിക്ക് ആവശ്യമായ ചൂടുവെള്ളം ചേർത്തു കൊടുക്കാം..
ഒരു പാൻ അടുപ്പിൽ വെച്ച് 1tbsp നെയ്യ് ചൂടാക്കി 1ടീസ്പൂൺ ജീരകം, 1/2ടീസ്പൂൺ കടുക് എന്നിവ ചേർത്ത് പൊട്ടിച്ച ശേഷം 2വറ്റൽമുളക്, ഒരു തണ്ട് കറിവേപ്പില,3-4 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്,2 പച്ചമുളക് അറ്റം പിളർന്നത്,ഒരു പിഞ്ച് കായപ്പൊടി എന്നിവ ചേർത്ത് വഴറ്റിയ ശേഷം ഇത് പരിപ്പ് കറിയിലേക്ക് ചേർത്തു കൊടുക്കുക. അവസാനമായി അല്പം മല്ലിയിലയും വിതറി കറി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റി ചൂടോടെ സെർവ് ചെയ്യാവുന്നതാണ്.
Category
Website
Address
Thiruvananthapuram
695009
