SSF Nirannaparambu
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SSF Nirannaparambu, Beauty, cosmetic & personal care, Wandoor.
06/04/2023
*‘National SAHITYOTSAV’*
2022 December 2,3,4
Dakshin Dinajpur, West Bengal
©️ *SSF INDIA*
27/08/2022
ജൻഡർ ന്യൂട്രൽ വിഷയത്തിലെ സർക്കാർ നിലപാട് പൊതു സമൂഹം ഉന്നയിക്കുന്ന, വിവാദങ്ങൾക്ക് പിന്നിലെ സ്ഥാപിത അജണ്ടകളെ കുറിച്ചുള്ള ആശങ്കകളെ പൂർണമായും അകറ്റുന്നില്ല. മത സംഘടനകളും സാമൂഹിക നിരീക്ഷകരും മുന്നോട്ട് വെക്കുന്ന ആശങ്കകൾ കുട്ടികൾ ധരിക്കുന്ന യൂണിഫോമിനെ പ്രതിയല്ല മറിച്ച് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ലോകാടിസ്ഥാനത്തിൽ തന്നെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നവലിബറൽ കാഴ്ചപ്പാടുകളിലൂന്നിയ ചിന്താധാരകളുടെ കേരളീയ പതിപ്പായി പ്രത്യക്ഷപ്പെട്ട ജൻഡർ ന്യൂട്രൽ എന്ന വാക്കിന്റെ മറപറ്റി പ്രവർത്തിക്കുന്ന അജണ്ടകളെ കുറിച്ചാണ്.
ഔദ്യോഗിക സംവിധാനങ്ങളിലൂടെ മൂല്യ സങ്കൽപ്പങ്ങളെ മുഴുവൻ വെല്ലുവിളിച്ചു കൊണ്ട് പുതിയ സംസ്കാരം ഒളിച്ചു കടത്താൻ ശ്രമിക്കുന്നതിനു പിന്നിൽ കൃത്യമായ കോർപ്പറേറ്റ് താല്പര്യങ്ങളാണ്. സാമൂഹിക അരാജകത്വം പ്രദാനം ചെയ്യുന്ന വിപണി സാധ്യതകളാണ് ഇത്തരം മൂവ്മെന്റുകളുടെ അടിസ്ഥാന താല്പര്യം.
സാമൂഹിക വിവേചനങ്ങൾ നേരിടുന്ന ലൈംഗിക ന്യൂനപക്ഷങ്ങളെ മുൻ നിർത്തി നടക്കുന്ന ഈ രാഷ്ട്രീയ നാടകങ്ങൾ പൊതു സമൂഹം തിരിച്ചറിയാതെ പോകരുത്. ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് അവരുടെ ജൈ വിക വൈവിധ്യങ്ങൾ അംഗീകരിച്ചു കൊണ്ടു തന്നെ സാമൂഹിക പ്രാതിനിധ്യം ഉറപ്പു വരുത്തുകയും അവർക്ക് നേരെ നടക്കുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾ അവസാനിപ്പിക്കുന്നതിനു ആവശ്യമായ നിയമ സംവിധാനങ്ങൾ ഉറപ്പു വരുത്തുകയുമാണ് സർക്കാർ ചെയ്യേണ്ടത്. അതിനു പകരം യാതൊരു ശാസ്ത്രീയ പിൻബലവുമില്ലാത്ത വാദങ്ങൾക്ക് ഔദ്യോഗിക ഭാഷ്യം കൊണ്ടു വരാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ജൈവിക ഭാവം പരിഗണിച്ചു കൊണ്ട് ഒരാൾക്ക് ആൺ - പെൺ ലിംഗ ഭേദം കല്പ്പിച്ചു നൽകാനാവില്ലെന്നും എല്ലാവരും ജന്മനാ ജൻഡർ ഫ്ലൂയിഡ് ആണെന്നുമുള്ള വാദങ്ങൾ സാമൂഹിക ശരീരത്തെ അപകടത്തിലാക്കും.
ഓരോ കുട്ടിയും പ്രായപൂർത്തിയാവുന്ന ഘട്ടത്തിൽ സ്വയം എത്തിച്ചേരേണ്ട തീർപ്പാണ് ആണോ പെണ്ണോ എന്നും അങ്ങനെ എത്തിയേക്കാവുന്ന തീർപ്പുകളെയും ഏത് നിമിഷവും റദ്ദ് ചെയ്ത് മറ്റൊരു ലിംഗം സ്വീകരിക്കാനുള്ള അവകാശവും അവർക്കുണ്ടാവുമെന്നുമാണ് ഇവർ സമർത്ഥിക്കാൻ ശ്രമിക്കുന്നത്. ഇങ്ങനെ ജൻഡർ കൺഫ്യൂഷൻ സൃഷ്ടിക്കുന്നതടക്കമുള്ള വിവിധ തലങ്ങളിലേക്ക് ഈ വിഷയം വികസിക്കുന്നുണ്ട്.
ജൻഡർ ന്യൂട്രൽ വിവാദങ്ങൾ കേരളീയ പൊതു സമൂഹത്തിൽ ഏറ്റവും പ്രത്യക്ഷമായി ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയത് ബാലുശ്ശേരി സ്കൂളിലെ യൂണിഫോം വിവാദ കാലത്താണ്. ഇത് കേവലം യൂണിഫോം പ്രശ്നമല്ലെന്നും വളരെ നിഗൂഢമായ അജണ്ടകൾ ഇതിന് പിറകിലുണ്ടെന്നും എസ് എസ് എഫ് അപ്പോഴേ സംശയം പ്രകടിപ്പിച്ചിരുന്നു. ചാനൽ ചർച്ചകളിൽ അവതാരകരായി എത്തുന്നവർ പോലും കേവലം കംഫർട്നസിന്റെ പ്രശ്നമായാണ് ജൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തെ കണ്ടത്. ഇടതു പക്ഷ പ്രതിനിധികൾ പോലും വിഷയത്തെ സമീപിച്ചത് ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ എന്ന നിലക്കാണ്.
ആഗോള തലത്തിൽ തന്നെ ലിബറലിസം മുന്നോട്ട് വെക്കുന്ന മറ്റു താല്പര്യങ്ങളുമായി ഏറ്റു മുട്ടുന്നവർക്ക് പ്രത്യയശാസ്ത്ര പരമായി ഒരിക്കലും ചേർന്നു നിൽക്കാൻ കഴിയാത്ത ആശയങ്ങളാണ് ജൻഡർ ന്യൂട്രൽ എന്ന പ്രഹേളികയുടെ മറപറ്റി നടപ്പിലാക്കപ്പെടുന്നത് എന്നത് അവർ പോലും തിരിച്ചറിയുന്നില്ല എന്നതാണ് ശരി. പ്രത്യയ ശാസ്ത്രപരമായ പ്രത്യക്ഷ സമാനതകൾ കാരണം ഈ നവ ഉദാര വാദത്തോട് ചേർന്ന് നിൽക്കുന്ന ഇടത് സംഘടനകൾ കാറ്റ് വിതച്ച് കൊടുങ്കാറ്റാണ് കൊയ്യുന്നത്. സ്ത്രീകൾക്ക് നേരെ നടക്കുന്ന ലിംഗ പരമായ വിവേചനങ്ങൾ അവസാനിപ്പിക്കുക വഴി ലിംഗനീതി ഉറപ്പാക്കാനുള്ള ശ്രമമായി ഇതിനെ കണ്ടു എന്നതാണ് സംഭവിച്ച പ്രാഥമിക അബദ്ധം. ജൈവിക വൈവിധ്യം പ്രകടിപ്പിക്കുന്ന മൂന്നാം ലിംഗ ന്യൂനപക്ഷങ്ങളെയാണ് ജൻഡർ സ്പെക്ട്രം പ്രതിനിധാനം ചെയ്യുന്നത് എന്ന് കരുതിയവർക്കും തെറ്റി.
ലിംഗ വൈവിധ്യം അംഗീകരിക്കാത്ത ഒരു സമൂഹത്തിന്റെ നിർമിതിയാണ് ജൻഡർ ന്യൂട്രൽ അജണ്ടകൾക്ക് പിന്നിലെ ലക്ഷ്യം. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഈ ആശങ്കകൾ കൂടുതൽ ശക്തിപ്പെടുകയാണ്. നിലനിൽക്കുന്ന മൂല്യ വ്യവസ്ഥിതികളെ മുഴുവൻ ഇല്ലാതാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക വഴി നവ ലിബറൽ കാഴ്ചപ്പാടുകളിലൂന്നിയ സാമൂഹ്യ നിർമിതിയെ വളരെ ആസൂത്രിതമായി സാധിച്ചെടുക്കാനാണ് ശ്രമം. ഇത് കേവലം യൂണിഫോമിന്റെ വിഷയമല്ലെന്നും സാമ്രാജ്യത്വ താല്പര്യങ്ങൾ ഒളിഞ്ഞു കിടക്കുന്ന ഒരു ആഗോള അജണ്ടയുടെ ഭാഗമാണെന്നും മനസ്സിലാക്കാൻ സർക്കാരിന് സാധിക്കേണ്ടതുണ്ട്.
ഏത് മത വിശ്വാസത്തെയും അത് മുന്നോട്ട് വെക്കുന്ന മൂല്യ സങ്കൽപങ്ങളുടെയും പ്രചാരണത്തിനും അത് പ്രകാരമുള്ള ജീവിതത്തിനും ഇന്ത്യൻ ഭരണ ഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. ആ സ്വാതന്ത്ര്യങ്ങൾ ഹനിക്കും വിധത്തിൽ തങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങൾ അടിച്ചേൽപിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല.
SSF Kerala
27/07/2022
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കൊലപാതകത്തിൽ കുറ്റാരോപിതനായ ഐ എ എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ കളക്ടറായി നിയമനം നൽകിയ നടപടി അത്യന്തം അപലപനീയവും, നീതിയെ വെല്ലുവിളിക്കുന്നതുമാണ്.
ഇരയ്ക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് തങ്ങളെന്ന പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ ഇടത് പക്ഷ സർക്കാർ നടത്തിയിരിക്കുന്നത്.
ഒരു ഭാഗത്ത് അനീതിക്കും അധികാര ദുർവിനിയോഗത്തിനുമെതിരെ ശബ്ദിക്കുകയും മറുഭാഗത്ത് അത്തരം അധാർമികതകളെ സഹായിക്കുകയും ചെയ്യുന്ന തരം താണ രാഷ്ട്രീയ സംസ്കാരത്തിലേക്ക് ഇടത് പക്ഷവും വീഴുന്നുവെന്നതിന്റെ ദൃഷ്ടാന്തമാകുകയാണ് ഇത്തരം നടപടികൾ.
കളങ്കിതനായ വ്യക്തിയെ കോടതി വിധി വരുന്നത് വരെയെങ്കിലും നിർണായക പദവികളിൽ നിന്ന് അകറ്റി നിർത്തി മാന്യത കാണിക്കേണ്ട സർക്കാർ കുറ്റാരോപിതനെ പ്രധാന തസ്തികയിൽ പ്രതിഷ്ഠിച്ച് ബ്യൂറോക്രാറ്റുകളെ സുഖിപ്പിക്കുകയാണ് ചെയ്യുന്നത്.
സാധാരണക്കാർക്കൊപ്പമല്ല സ്വാധീനമുള്ളവരുടെ കൂടെയാണ് തങ്ങളെന്ന് തെളിയിക്കുകയാണ് സർക്കാർ ഇതിലൂടെ ചെയ്യുന്നത്.
ഒരു കൊലക്കേസ് പ്രതിക്ക് ആദരവ് നൽകുന്ന നടപടിയിലൂടെ കേരള ജനതയുടെ പ്രബുദ്ധതയെയാണ് സർക്കാർ പരിഹസിക്കുന്നത്.
തീ കൊള്ളി കൊണ്ട് തല ചൊറിയുന്ന സർക്കാർ അവിവേകത്തിന് തിരുത്തലുകൾ സംഭവിച്ചില്ലെങ്കിൽ ജനാധിപത്യ കേരളത്തിന്റെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും.
വലിയ വില നൽകേണ്ടിവരും.
ഇടതുപക്ഷത്തിന് ഹൃദയമുണ്ടെങ്കിൽ കെ എം ബഷീർ കേസിലെ പ്രതിയെ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം.
മുട്ടാ പോക്ക് ന്യായം പറഞ്ഞ് മുഖ്യ മന്ത്രി ജനങ്ങളെ അപഹസിക്കരുത്.
ഈ നീതി നിഷേധത്തിനെതിരെ സമൂഹമൊന്നടങ്കം പ്രതി കരിക്കുകയാണ്.
കേരള മുസ് ലിം ജമാഅത്ത് ജൂലൈ 30 ന് സംഘടിപ്പിക്കുന്ന കളക്ട്രേറ്റ് മാർച്ച് പ്രതിഷേധത്തീയായി മാറും. എല്ലാ പ്രവർത്തകരും, നീതി പുലരണമെന്നാഗ്രഹിക്കുന്നവരും പങ്കെടുക്കണം പിന്തുണക്കണം.
എസ് എസ് എഫ് കേരള
20/06/2022
നമ്മൾ ജയിക്കണം🏆
മുഹിബ്ബീങ്ങളെ,,,,,
രാജ്യത്തെ ഏറ്റവും വലിയ ധാർമ്മിക കലാ സാഹിത്യ വേദിയായിരുക്കുകയാണ് SSF ന്റെ സാഹിത്യാത്സവ്
ഫാമിലി സാഹിത്യോത്സവ് മുതൽ നാഷണൽ സാഹിത്യത്സവ് വരേ... നീണ്ട് കിടക്കുന്നു.
കലയ്ക്ക് വിളക്കൂറുള്ള മണ്ണാണ് നമ്മുടെ പറമ്പ്
കഴിഞ്ഞ വർഷങ്ങളിലെല്ലാം അത് നമ്മൾ അടയാളപ്പെടുത്തിയിട്ടുണ്ട്
ഈ വർഷത്തെ സെക്ടർ സാഹിത്യോത്സവ് കോട്ടക്കുന്നിൽ നടക്കുന്നു
നമുക്കൊരുങ്ങാൻ സമയമായി നമ്മേ വീഴ്ത്താൻ 10 യൂണിറ്റുകൾ തക്കം പാർത്തിരിക്കുന്നു...
കഴിഞ്ഞ രണ്ട് വർഷവും മുത്തമിട്ട നമ്മൾ ഇക്കൊല്ലവും നേടി ഹാട്രിക്ക് അടിക്കാനാവണം.
അതിനു വേണ്ടി നമുക്കൊരുങ്ങാം
*ഈ വരുന്ന വ്യാഴം 7.pm ന് നമ്മുടെ മദ്റസയിൽ യൂണിറ്റ് സാഹിത്യോത്സവ് നടക്കുന്നു...*
പാടി പറഞ്ഞ്
വരച്ച് രചിച്ച്
നമ്മുടെ മക്കൾ പുതിയ കാലത്തെ രൂപപ്പെടുത്തുമ്പോൾ
നിങ്ങളുണ്ടാവണം🤝
നമ്മൾ ജയിക്കണം🏆
03/06/2022
* #എൻ്റെ_വാക്കാണ്_എസ്_എസ്_എഫ്*,
* #എൻ്റെ_വാക്കാണ്_ധാർമിക_വിപ്ലവം*
Alerts
Be the first to know and let us send you an email when SSF Nirannaparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Wandoor.