BeeCraft Bee Farm
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BeeCraft Bee Farm, Health/Beauty, Vythiri, Wayanad.
18/11/2025
ഇന്ന് വൈകീട്ട് എനിക്ക് ഒരു കാൾ വരുന്നു,,
ഉസ്മാനിക്ക ഞാൻ നിങ്ങളെ ഹണി മ്യൂസിയത്തിൽ ഉണ്ട് എന്റെ സ്കൂളിലെ കുട്ടികളേം കൊണ്ട്, വിളിക്കുന്നത് ശ്രീജ ടീച്ചർ ആയിരുന്നു,,,
ഞാൻ മ്യൂസിയത്തിൽ സ്റ്റാഫിനെ വിളിച്ചു പറഞ്ഞപ്പോൾ അങ്ങനെ ഒരു ടീം അവിടെ എത്തിയിട്ടില്ലെന്ന് പറഞ്ഞു,,
ഇതു ശ്രീജ ടീച്ചറെ മാത്രം അനുഭവം അല്ല,,,
കഴിഞ്ഞ ദിവസം ട്രെയ്നറും അടുത്ത സുഹൃത്തുമായ സുനിൽ സാർ വന്ന് വിളിച്ചു നിങ്ങളെ മ്യൂസിയം ആണെന്ന് കരുതി രണ്ട് തവണയായി ഹൈവേയിൽ ഉള്ള ഹണി മ്യൂസിയത്തിൽ കേറിപ്പോയി ഒന്ന് നിങ്ങളെ ലൊക്കേഷൻ ഒന്ന് അയക്കാമോ എന്ന്,,,
സുനിൽ സാർ വന്നു കണ്ടു ഹണി മ്യൂസിയം ഇഷ്ടപെട്ടു.
ഇങ്ങനെയും ഉണ്ടോ മനുഷ്യർ എന്ന് ചോദിക്കുകയുണ്ടായി,,,
ഇങ്ങനെ മാറി കയറി വിളിക്കുന്നവരുടെയും പറ്റിക്കപ്പെടുന്നവരുടെയും എണ്ണം കൂടിയതിനാലാണ് ഞാൻ ഇതെഴുതുന്നത്.
പറഞ്ഞു വരുന്നത് എന്റെ സുഹൃത്തുക്കളോടും പ്രിയപ്പെട്ട കസ്റ്റമേഴ്സിനോടും ആണ്
നിങ്ങൾ യഥാർത്ഥ ഹണി മ്യൂസിയം കാണാൻ വരുന്നവർ ആണെങ്കിൽ ഹൈവേയിൽ നിന്ന് മാറി 800 മീറ്റർ പോക്കറ്റ് റോഡിലൂടെ വരണം,,
ഹൈവേയിൽ ഉള്ളത് കോപ്പി ആണ് എന്ന് അറിയിക്കുന്നു അതുമായി എനിക്ക് ഒരു ബന്ധവും ഇല്ല എന്ന് മാത്രവുമല്ല ഒറിജിനൽ ഹണി മ്യൂസിയത്തിന് വേറെ ബ്രാഞ്ചുകൾ നിലവിൽ ഇല്ല എന്നും അറിയിക്കുന്നു,
ഇന്ന് ഹണി മ്യൂസിയം എന്ന ബ്രാൻഡിന് 5 കോപ്പികൾ വന്നു , അതിൽ ഒരെണ്ണം അടച്ചു പൂട്ടിയിട്ടുണ്ട്,3 എണ്ണം വെറും പേരുമായി ഇരിക്കുന്നു മ്യൂസിയം എന്ന് എഴുതിയും വെച്ചിട്ടുണ്ട്,,
എന്നാൽ വയനാട്ടിൽ ഞങ്ങളുടെ മ്യൂസിയത്തിലേക്ക് വരുന്ന വഴിക്ക് ഹൈവേയിൽ ഒരു സ്ഥാപനം തുടങ്ങുകയും,അത് ഗവൺമെന്റ് സ്ഥാപനം ആണെന്നും പറഞ്ഞു ആണ് നടത്തിപ്പ് ,എന്നാൽ അത് പ്രൈവറ്റ് സ്ഥാപനം ആണ് എന്നറിയിക്കുന്നു!
ആ സ്ഥാപനം ഖാദി കമ്മീഷൻ സപ്പോർട്ടോടു കൂടെ ആണെങ്കിൽ ,എന്റെ സ്ഥാപനം ഖാദി ബോർഡ് സപ്പോർട്ടോടു കൂടെ ഉള്ളതും ആണെന്ന് അറിയിക്കുന്നു.
നിങ്ങൾ അവിടെ ചെന്ന ഉടൻ ഉസ്മാൻ മദാരിയെ ചോദിച്ചാൽ അവർ അത് കേൾക്കാത്ത പോലെ നിൽക്കുകയും എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോൾ ഇതു ഉസ്മാന്റെ അല്ല ഗവണ്മെന്റ് സ്ഥാപനം ആണെന്ന് തട്ടി വിടുകയും ചെയ്യും ,,
നാട്ടുകാരെ പറ്റിക്കാൻ ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്ന വലിയ ബോർഡും മുന്നിൽ വെച്ചിട്ടുണ്ട് .
ആയതിനാൽ ഇന്ത്യയിലെ ആദ്യത്തെ ഹണി മ്യൂസിയം ഫൗണ്ടർ എന്ന നിലക്ക് എന്റെ സുഹൃത്തുക്കളും കസ്റ്റമേഴ്സും കബളിപ്പിക്കപ്പെടുന്നതിനാൽ ആണ് ഈ കുറിപ്പ് എഴുതുന്നത്
ഇതു മാക്സിമം ഷെയർ ചെയ്യണമെന്ന് സ്നേഹത്തോടെ അറിയിക്കുന്നു,,,
(അനുകരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക)
യഥാർത്ഥ ഹണി മ്യൂസിയത്തിന്റെ ലൊക്കേഷൻ കൂടെ ചേർക്കുന്നു
https://maps.app.goo.gl/g319ob64EEqMMFNGA?g_st=ipc
11/08/2024
വയനാടിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടതെന്ത് ?
കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ലയാണ് വയനാട്. മലകളും വനങ്ങളും വന്യമൃഗങ്ങളും പ്രകൃതിയും എല്ലാം മാറിയും മറഞ്ഞും പലപ്പോഴും ജനജീവിതത്തെ ദുഃസഹമാക്കുന്ന ഇടം. സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയുള്ള ആദിവാസികൾ, കർഷക-തോട്ടം തൊഴിലാളികൾ, നാമമാത്ര കർഷകർ, ചെറുകിട കച്ചവടക്കാർ തുടങ്ങിയ ജനസമൂഹമാണ് വയനാട്ടിലുള്ളത്. അടുത്തകാലത്തായി ടൂറിസവും അനുബന്ധമായ തൊഴിൽ, വാണിജ്യ മേഖലകളും മെച്ചപ്പെട്ടതോടുകൂടി വയനാട്ടിൽ മാറ്റങ്ങൾ വന്നു തുടങ്ങി. കൃഷിയുമായി ഒരു വിധത്തിലും മുന്നേറാൻകഴിയാതിരുന്ന ഒരു ജനത പതിയെ പതിയെ ടൂറിസ്സവുമായി ബന്ധപ്പെട്ട് തങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തി. റിസോർട്ടുകളിലേയും, ഹോംസ്റ്റേകളിലേയും, ഹോട്ടലുകളിലേയും ജോലി, സ്വയംതൊഴിൽ സംരംഭങ്ങൾ, ബിസിനസ്സുകൾ, വാണിജ്യസ്ഥാപനങ്ങൾ, വഴിയോര കച്ചവടങ്ങൾ, ടാക്സി വാഹനങ്ങൾ തുടങ്ങി ടൂറിസവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രവർത്തികളിലേർപ്പെട്ടാണ് വയനാട്ടുകാർ തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ആരംഭിച്ചത്.
എന്നാൽ ഇന്ന് അത് ഒരു സ്വിച്ച് ഇട്ടപ്പോലെ നിലച്ചിരിക്കുന്നു. വയനാട് മൊത്തത്തിൽ യുദ്ധമൊഴിഞ്ഞഒരു ഭൂമിപ്പോലെ, പൂരം കഴിഞ്ഞ പൂരപ്പറമ്പുപോലെ നിർജ്ജീവമായിരിക്കുന്നു. തൊഴിലും വരുമാനവുമില്ലാത്ത ആളും ആരവുമില്ലാത്ത ഒറ്റപ്പെട്ടുപ്പോയവരായിരിക്കുന്നു വയനാട്ടുകാർ. ദുരന്തബാധിതരെ സഹായിക്കാൻ സർക്കാരും സംഘടനകളും സുമനസ്സുകളും മുൻപോട്ട് വന്നിരിക്കുന്നു. എല്ലാം നന്നായി നടക്കുമെന്ന് നമുക്ക് പ്രത്യാശിക്കുകയുമാവാം.
എന്നാൽ മൊത്തത്തിൽ നിലച്ചുപോയ വയനാടിനെ ആരു സംരക്ഷിക്കും ??.
നിങ്ങൾക്കതിനു സാധിക്കും.
ദുരന്തം ബാധിച്ചത് വയനാട് ജില്ലയുടെ അറ്റത്തുള്ള ചെറിയൊരു പ്രദേശത്തുമാത്രമാണ്. ബാക്കി വയനാടു മുഴുവൻ പഴയ വയനാടായി തന്നെ അവിടെയുണ്ട്. നിങ്ങൾ കുടുംബസമേതമോ, സുഹൃത്തുക്കളോടൊപ്പമോ വയനാട്ടിലേക്ക് ഒരുടൂർ പോകൂ. പഴയപോലെ ഒന്നോ രണ്ടോ ദിവസം അവിടെ താമസിക്കൂ. നിങ്ങളുടെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ എല്ലാം സന്ദർശിക്കൂ. വയനാട് ചുരവും, പൂക്കോട് ലേക്കും, ബാണാസുര ഡാമും, കുറവദ്വീപും, തിരുനെല്ലി കാടുകളും ക്ഷേത്രവും, തോൽപ്പെട്ടിയും, മുത്തങ്ങയും, ഇടക്കൽ ഗുഹയും, കാരപ്പുഴ ഡാമും തുടങ്ങി എല്ലാം എല്ലാം പഴയപോലെത്തന്നെ അവിടെയുണ്ട്. നിങ്ങൾക്ക് സന്തോഷം തന്നിരുന്ന റിസോട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളും എല്ലാം നിങ്ങളെ കാത്തിരിക്കുന്നു. വഴിയോരകടകളിൽനിന്ന് നിങ്ങൾ കഴിച്ചിരുന്ന ഭക്ഷണം, വാങ്ങിയ തേൻനെല്ലിക്ക, ചായപ്പൊടി, കാപ്പിപ്പൊടി, ഏലക്ക, കരകൗശലവസ്തുക്കൾ എല്ലാം അവിടെതന്നെയുണ്ട്. നിങ്ങളുടെ സാമീപ്യം വയനാട്ടിലെ ജനങ്ങൾക്ക് ഇപ്പോൾ ആവശ്യമുണ്ട്. നിങ്ങൾ വയനാട്ടിൽ പോകൂ. രണ്ടു ദിവസം അവിടെ താമസിച്ച് നിങ്ങളുടെ ജീവിതം ആസ്വദിക്കൂ. കുറച്ച് പണം വയനാട്ടിൽ ചിലവഴിക്കൂ. അതിലൂടെ വയനാട് വീണ്ടും പഴയ വയനാടാവുകയും അവിടുത്തെ ജനത തങ്ങളുടെ അതിജീവനം സാധ്യമാക്കുകയും ചെയ്യും.
Rasheed Vadakkum Padam
Wayanad Tourism
Wayanad Tourism
𝙵𝚘𝚕𝚕𝚘𝚠
Responsible Tourism
https://www.facebook.com/share/v/8YSLiKddtm1ruwRX/?mibextid=WC7FNe
ഞാൻ പഠിച്ചു വളർന്ന സ്കൂളിന്റെ 100-വർഷിക ചടങ്ങിൽ സ്കൂളിൽ നിന്നും പഠിച്ചു വിവിധ മേഖലകളിൽ വ്യക്തി മുദ്ര പഠിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ടു,,,,,
"ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം"
Alerts
Be the first to know and let us send you an email when BeeCraft Bee Farm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Wayanad.
09/06/2024