Elmelone Diet Consultancy LLP
DOCTORS COLONY MANJERI, Manjeri 676121
best diet clinic in kerala ,on a mission to help 1lack family achieve stay alive using healthy food
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nuts & Leaf, Health/Beauty, Kasalakunnu, Manjeri.
100% Pure & Natural Herbal Products – Crafted with care, inspired by nature, and trusted by those who trust nature. 🌿
We bring nature’s answers – pure, honest, and trusted by those who seek real wellness. 💚
08/05/2026
40വയസ്സ് കഴിഞ്ഞോ എങ്കിൽ ഈ പോസ്റ്റ് നിങ്ങൾക്കുള്ളതാണ് !
ടെസ്റ്റാസ്റ്റിറോൺ
പുരുഷന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട ഹോർമോൺ ആണ് ടെസ്റ്റാസ്റ്റിറോൺ.
സാധാരണയായി ലൈംഗിക പ്രശ്നങ്ങൾ സംഭവിക്കുമ്പോഴാണ് പലരും ഈ ഹോർമോണിനെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍, ഇതിന്റെ പ്രാധാന്യം അതിനെക്കാളേറെ വളരെ പ്രധാനപെട്ടതാണ്.
ടെസ്റ്റാസ്റ്റിറോൺ ശരീരത്തിലെ വിവിധ ഘടകങ്ങളെ സ്വാധീനിക്കുന്നു:
*ഹൃദയാരോഗ്യം
*മസിലുകളുടെ വളർച്ചയും ശക്തിയും
*എല്ലുകളുടെ ദൃഢത
*ഉറക്കം
*മാനസിക ഉല്ലാസം, ക്ഷമിക്കാനുള്ളശക്തി, മെമ്മറി പവർ,
*ഡോപമൈൻ, സെറോടോണിൻ പോലുള്ള ന്യൂറോകെമിക്കൽസിന്റെ സുതാര്യ പ്രവാഹം
ഇതിനാൽ തന്നെ, ശരിയായ തലത്തിൽ ടെസ്റ്റാസ്റ്റിറോൺ ശരീരത്തിൽ നിലനിർത്തുന്നത് പുരുഷന്റെ സമഗ്ര ആരോഗ്യത്തിനും യുവത്വത്തിനും അത്യാവശ്യമാണ്.
---
ടെസ്റ്റാസ്റ്റിറോൺ കുറയുമ്പോൾ ശരീരം കാണിക്കുന്ന അടയാളങ്ങൾ:
40 വയസ്സിന് ശേഷമുള്ള പുരുഷന്മാരിൽ ഹോർമോൺ ഉത്പാദനം ക്രമേണ കുറയാറുണ്ട്. ഇതിന് വലിയൊരു പങ്ക് വ്യായാമക്കുറവും പോഷകാഹാര കുറവുമൊക്കെയാണ്. ടെസ്റ്റാസ്റ്റിറോൺ കുറയുമ്പോൾ ഉണ്ടാകാവുന്ന പ്രധാന പ്രശ്നങ്ങൾ:
ക്ഷീണം, ശരീരഭാരം കൂടൽ
ഉറക്കക്കുറവ്, സ്ട്രസ്, വിഷാദം
ലൈംഗിക താൽപര്യമില്ലായ്മ (libido കുറവ്)
മസിലുകളുടെ ശോഷണം, ഭംഗ സാധ്യത
ഇൻസുലിൻ റെസിസ്റ്റൻസ് മുഖേന → പ്രമേഹം
ഹൃദയസംഭന്തമായ അസുഖങ്ങൾ, ഹൈB.P., കോളസ്ട്രോൾ
ഓർമ്മശക്തി കുറയൽ, മനസ്സിന്റെ ഏകാഗ്രത കുറയൽ
പലപ്പോഴും ആദ്യ ലക്ഷണമായി കാണപ്പെടുന്നത് ലൈംഗിക താല്പര്യക്കുറവാണ് — ഇത് ശരീരത്തിന്റെ സ്വയം സംരക്ഷണപ്രവർത്തനത്തിന്റെ ഭാഗമായാണ് കാണുന്നത്. ബീജോൽപാദനത്തിന് അധികമായി ടെസ്റ്റാസ്റ്റിറോൺ നഷ്ടപെടുമെന്നതിനാൽ മസിലുകളേയും ഹൃദയത്തേയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ശരീരം സ്വയം കൈകൊള്ളുന്ന ഒരു പ്രധിരോധ പ്രവർത്തനം കൂടിയാണ് ലൈംഗികതയിലുള്ള താൽപര്യം ഇല്ലാതാക്കുക എന്നത് . അതിനാൽ തന്നെ ഒരാളുടെ ആരോഗ്യസ്ഥിതി പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നത് "ഇണ''ക്കും "തുണക്കും" പരസ്പരമായിരിക്കും ,, പക്ഷേ ഇതിനെ ലൈംഗികത മാത്രമായി കാണുന്നതോടെ പ്രായമായില്ലേ മക്കൾ വലുതായില്ലേ എന്നൊക്കെയുള്ള സദാചാര ചിന്തകൾ ക്ഷമിക്കാനും ഉൾകൊള്ളാനും ഇണകളെ പ്രേരിപ്പിക്കുന്നു ,, എന്നാൽ അങ്ങനെയല്ല ഇത് ശരീരം കാണിക്കുന്ന ഒരു അടയാളമാണെന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച അലോപതി /ആയുർവേദ ചികിത്സകളിലേക്കും മരുന്നുകളിലേക്കും ഭക്ഷണ വ്യായാമങ്ങളിലേക്കും ശ്രദ്ധിക്കേണ്ടതുമാണ്:
---
ഹോർമോൺ ഉത്പാദനത്തിന് ആവശ്യമായ പോഷകങ്ങൾ
നല്ല രീതിയിൽ ടെസ്റ്റാസ്റ്റിറോൺ ഉത്പാദിപ്പിക്കാൻ താഴെ പറയുന്ന വിറ്റാമിനുകളും ധാതുക്കളും ആവശ്യമുണ്ട്:
Vitamin D3, B6, B12, B3 (Niacin)
Magnesium, Zinc, Selenium, Calcium, Iron
Omega-3 Fatty Acids, Boron
40 വയസ്സിനുശേഷം ഇവയുടെ ആഗിരണശേഷി കുറയാറുണ്ട്. അമിത ഭക്ഷണമെങ്കിലും പോഷക മൂലകങ്ങളുടെ അഭാവം (Hidden Hunger) ഉണ്ടാകുന്നത് പതിവാണ്.
---
പുഷ്ടികരമായ ഭക്ഷണങ്ങൾ &
ആയുർവേദ പിന്തുണയുള്ള ഔഷധങ്ങൾ
അശ്വഗന്ധ (Withania somnifera) – സ്ട്രസ് കുറയ്ക്കാൻ, ഹോർമോൺ ബാലൻസ്
നായ്ക്കുരണ പരിപ്പ് (Mucuna pruriens) – ഡോപമൈൻ ഉത്പാദനത്തിനും ടെസ്റ്റാസ്റ്റിറോണിനും
ശതാവരി (Asparagus racemosus) – ഹോർമോണൽ പിന്തുണയും ജീവനശക്തിയും
നിലപ്പന (Curculigo orchioides) – രാസപിന്തുണയും പുരുഷഫലകത്വവും
ഏലം, എള്ള്, ശർക്കര – ആഗിരണം മെച്ചപ്പെടുത്താൻ
> ശാസ്ത്രീയമായി തെളിയിച്ച കുറേ വിവരങ്ങൾ:
Mucuna pruriensൽ L-DOPA അടങ്ങിയിരിക്കുന്നു, ഇത് ഡോപമൈൻ precursor ആണെന്നും ടെസ്റ്റാസ്റ്റിറോൺ ഉത്പാദനത്തിൽ ഗുണകരമാണെന്നും പഠനങ്ങൾ കാണിക്കുന്നു.
Ashwagandha ടെസ്റ്റാസ്റ്റിറോൺ ഉയർത്താൻ, കോർട്ടിസോൾ കുറയ്ക്കാൻ സഹായിക്കുന്നതായി പല ക്ലിനിക്കൽ ട്രയലുകളും തെളിയിച്ചിട്ടുണ്ട്.
---
Zinc –
Zinc ആണ് ടെസ്റ്റാസ്റ്റിറോൺ സിന്തസിസിന് ഏറ്റവും പ്രധാനപ്പെട്ടത്. സിങ്കിന്റെ അഭാവം പലരോഗങ്ങളുടെയും പ്രധാന ഘടകമാണ്.
✅ Zinc ഉള്ള ആഹാരങ്ങൾ:
ചിയ വിത്ത്, എള്ള്, മത്തൻ കുരു – (വെജിറ്റേറിയൻ മാർഗ്ഗം )
മീൻ, ചിക്കൻ, ബീഫ് ലിവർ – ഏറ്റവും എളുപ്പത്തിൽ ആഗിരണം ചെയ്യാവുന്ന സിങ്ക്
കല്ലുമ്മക്കായ, കക്ക, ഞവണിക്ക – ഏറ്റവും Zinc-ധാരാളമായ ആഹാരങ്ങൾ (Oysters = Zinc Powerhouse)
---
ഉപസംഹാരം
ഹോർമോൺ ഉത്പാദനവും ശരീരസമ്പുഷ്ടിയുമെല്ലാം ദൈനംദിന ജീവിത രീതിയിലും ഭക്ഷണശൈലിയിലും ഒതുങ്ങിയിരിക്കുന്നു. വൈറ്റമിനുകൾ, ധാതുക്കൾ, വ്യായാമം, മാനസിക സമത്വം എന്നിവ എല്ലാം ടെസ്റ്റാസ്റ്റിറോണിന് പിന്നിലുള്ള ഘടകങ്ങളാണ്. ഒപ്പം, ചില ആധുനികമായ രക്തപരിശോധനകൾ വഴി ടെസ്റ്റാസ്റ്റിറോൺ ലെവൽ കൃത്യമായി പരിശോധിക്കുകയും വേണമെങ്കിൽ ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നത് നിർബന്ധമാണ്.
✅ ശുപാർശ
40 വയസ്സിന് മുകളിൽ:
ഭക്ഷണത്തിൽ പോഷകത്വം ഉറപ്പാക്കുക
ദിവസവും 30 മിനിറ്റ് സൂര്യപ്രകാശം കൊള്ളുക (Vitamin D)
വെജിറ്റേറിയൻ ഭക്ഷണത്തിലൂടെ സിങ്ക് ശരീരത്തിന് ലഭിക്കാൻ ,ചിയ വിത്ത് ,എള്ള് ,മത്തൻകുരു എന്നിവ നന്നായി കഴിക്കണം, എന്നാൽ നോൺ വെജ് ഭക്ഷണത്തിലാണ് ഏറ്റവും ഈസിയായി ശരീരത്തിന് ആഗിരണം ചെയ്യാൻ സാദിക്കുന്ന സിങ്ക് ലഭിക്കുന്നത് , ബീഫ് ലിവർ ,മത്തി ,സാൽമൺ ,ട്യൂണ , എന്നിവ സിങ്ക് റിച്ച് ഫുഡ് ആണ് ,എന്നാൽ ഏറ്റവും കൂടുതൽ സിങ്ക് ഉള്ളത് ഓയിസ്റ്റർ വിഭാഗത്തിൽ പെട്ട കല്ലുമ്മക്കായ ,കക്ക , ഞവണിക്ക എന്നിവയിലാണ് ,,
അതിനാൽ ഭക്ഷണത്തിൽ ഇവകൾ കൂടി ഉൾപെടുത്തുകയും ഉണക്കിപൊടിച്ച അശ്വഗന്ധ, നായ്കുരണ, ശതാവരി, നെല്ലിക്ക തുടങ്ങിയവകൾ കഴിക്കുക കൂടി ചെയ്യുകയും കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനുതകുന്ന രീതിയിൽ വ്യായാമങ്ങളും ചെയ്ത് ആരോഗ്യമുള്ള ഒരു സന്തുഷ്ട ജീവിതം നയിക്കാം
മാസത്തിൽ 20 ദിവസം അശ്വഗന്ധ / നായ്‌ക്കുരണ അടങ്ങിയ ആയുർവേദ പൊടികൾ / ലേഹ്യം ഉപയോഗിക്കാം
സ്ട്രസ്സ് കുറക്കാനുള്ള അശ്വഗന്ധയുടെ അപാരമായ കഴിവ് ആധുനിക ശാസ്ത്രവും തെളിയിച്ചു കഴിഞ്ഞു ,
ടെസ്റ്റാസ്റ്റിറോൺ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന ഡോപമൈൻ തുടങ്ങിയതും Vitamin D3 B6 B12 എന്നിവയുമെല്ലാം നായ്ക്കുരണ പരിപ്പിലും നിലപ്പനയിലും ശതാവരിയിലുമൊക്കെ യഥേഷ്ടം ഉണ്ടെന്നും ആധുനിക പഠനങ്ങൾ തെളിയിക്കുന്നു ,,
*ഇതിനൊന്നും സമയവും സാഹചര്യവും ഇല്ലാത്തവർക്ക് അശ്വഗന്ധയും നായ് കുരണപരിപ്പും സഫേദ് മുസലിയും നിലപ്പന കിഴങ്ങും ശതാവരിയും ,നെല്ലിക്കയും മുത്തിളും ഇതിനെ പോഷിപ്പിക്കുന്ന മറ്റ് ഔഷധങ്ങളും ഓരോന്നും ചേർക്കേണ്ടതായ അളവുകളിൽ ചേർത്ത് തയ്യാറാക്കുന്ന ശക്തമായ ന്യൂട്രിഷണൽ ഫുഡ് Nuts & Leaf തയ്യാറാക്കി നൽകുന്നു
ആവശ്യക്കാർക്ക് വാട്ട്സ് അപ്പിൽ ബന്ധപെടാവുന്നതാണ്
098472 06080
ഷയർ ചെയ്താൽ മറ്റുള്ളവർക്കും ഉപകാരമാവും
#മരുന്നല്ലപോഷണം
കാൽപാദത്തിൻ്റെ വിണ്ട് കീറൽ മാറിയില്ലങ്കിൽ പാർസൽ ചാർജ് അടക്കം തിരിച്ച് തരും ! ഇത് Nuts & Leaf ഹെർബൽസിന് സ്വന്തം പ്രൊഡക്റ്റിലുള്ള കോൺഫിഡൻ്റ് !
40 കഴിഞ്ഞപ്പോൾ… ശാരീരിക ഊർജം കുറയുന്നുണ്ടോ? 🌿
ശരീരം നിശ്ശബ്ദമായി ചില കാര്യങ്ങൾ നിങ്ങളോട് ചോദിച്ചുകൊണ്ടിരിക്കാം…
മുമ്പത്തെപ്പോലെ ആ പഴയ ഉത്സാഹം എവിടെയോ മറഞ്ഞുപോയതുപോലെ…
ചെറിയ കാര്യങ്ങൾക്കുപോലും വല്ലാത്തൊരു തളർച്ച…
മനസ്സിൽ അസ്വസ്ഥതയുടെ ഒരു നിഴൽ…
ഉറക്കത്തിൽ പോലും പൂർണ്ണമായ സമാധാനം ഇല്ലാതെ…
ശാന്തമായ ഉറക്കം നഷ്ടപ്പെടുന്നുണ്ടോ…
സത്യത്തിൽ ഇതൊരു രോഗമല്ല;
ഇത് ശരീരത്തിന്റെ ഒരു നിശ്ശബ്ദ ഓർമ്മപ്പെടുത്തലാണ്.
35–40 വയസ്സുകൾ കടന്നാൽ
നമ്മുടെ ശരീരം പോഷകങ്ങളെ ആഗിരണം ചെയ്യുന്ന
സ്വാഭാവിക ശേഷിയിൽ കുറവ് വന്നുതുടങ്ങുന്നു.
നാം കഴിക്കുന്ന ഭക്ഷണത്തിലെ
വൈറ്റമിനുകളും ധാതുക്കളും
കോശങ്ങളിലേക്ക് പൂർണ്ണമായി എത്താതെ പോകുന്നു…
കഴിക്കുന്നത് കുറവല്ല…
എന്നാൽ ശരീരത്തിന് ലഭിക്കുന്നത് അപര്യാപ്തമാണ്.
ഇതിനൊപ്പം, ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയും,
സിന്തറ്റിക് ഘടകങ്ങൾ നിറഞ്ഞ ഭക്ഷണവും,
അറിയാതെയെത്തുന്ന വിഷാംശങ്ങളും—
ഇവയെല്ലാം ചേർന്ന് ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ
ക്രമേണ ദുർബലപ്പെടുത്തുന്നു.
ജീവിത സാഹചര്യങ്ങളും, കൂടെ സോഷ്യൽ മീഡിയയും വാർത്താ മാധ്യമങ്ങളും
നമ്മളിലേക്ക് തുടർച്ചയായി ഒഴുക്കുന്ന പരസ്പര വിദ്വാശത്തിലൂടെയുള്ള നെഗറ്റീവ് ചിന്തകൾ കൂടി ചേർന്നപ്പോൾ…
കോർട്ടിസോൾ എന്ന സമ്മർദ്ദ ഹോർമോൺ ഉയരുകയും,
ശരീരവും മനസ്സും നിലനിര്‍ത്തുന്ന സ്വാഭാവിക സമതുലിതാവസ്ഥ
തെറ്റിത്തുടങ്ങുകയും ചെയ്യുന്നു.
അതിന്റെ പ്രതികൂലതകൾ
കുടുംബജീവിതത്തിലും, ദാമ്പത്യബന്ധത്തിലും,
സാമൂഹിക ജീവിതത്തിലും പോലും പ്രകടമാകാം…
ഇവിടെയാണ് Nuts & Leaf Herbal Nutrimix പ്രസക്തമാകുന്നത്.
ഇത് ഒരു സാധാരണ ഹെൽത്ത് മിക്സ് അല്ല…
അശ്വഗന്ധ, സഫേദ് മുസലി, വെൽവെറ്റ് ബീൻ,
മുത്തിൾ, ജടാമാൻസി, ശതാവരി, നെല്ലിക്ക, പുനർനവ…
ഇങ്ങനെ പ്രകൃതി കനിഞ്ഞുനൽകിയ 23 വിശിഷ്ട ഔഷധങ്ങൾ
സൂക്ഷ്മമായി സംയോജിപ്പിച്ച
ഒരു സമഗ്ര പുനരുജ്ജീവന രസായന മിശ്രിതം.
ശരീരത്തിന് നഷ്ടപ്പെട്ട പോഷകങ്ങളും ധാതുക്കളും
സ്വാഭാവികമായി പുനഃസ്ഥാപിക്കാൻ സഹായിക്കുകയും,
മാനസിക സമ്മർദ്ദം ക്രമേണ ശമിപ്പിച്ച്
മനസ്സിന് സ്ഥിരതയും തെളിച്ചവും നൽകുകയും,
ദൈനംദിന ജീവിതത്തിൽ ആവശ്യമായ ഊർജവും നിലനിൽപ്പും
പതുക്കെ തിരിച്ചുകൊണ്ടുവരികയും,
ശരീരവും മനസ്സും വീണ്ടും
ഒരേ താളത്തിൽ പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്ന—
ദൈനംദിന ജീവിതത്തിൽ നിസ്സംഗമായി ചേർക്കാവുന്ന
ഒരു സമഗ്രമായ ആരോഗ്യ പിന്തുണ.
അതെ, ഇത് ഒരു അത്ഭുത ദിവ്യ ഔഷധമല്ല…
പക്ഷേ…
ആധുനിക പോഷകശാസ്ത്ര പഠനങ്ങളും
പാരമ്പര്യ ആയുർവേദ ജ്ഞാനവും ഒരുപോലെ സൂചിപ്പിക്കുന്ന
പ്രകൃതിദത്ത ഘടകങ്ങളെയാണ്
സൂക്ഷ്മമായി തിരഞ്ഞെടുക്കുകയും സംയോജിപ്പിക്കുകയും ചെയ്തിരിക്കുന്നത്.
അശ്വഗന്ധ പോലുള്ളവ
സമ്മർദ്ദപ്രതികരണവുമായി ബന്ധപ്പെട്ട പഠനങ്ങളിലും
ആയുർവേദത്തിലും ശ്രദ്ധേയമായ സ്ഥാനമുള്ളതുമാണ്.
എള്ളും ധാന്യ തവിടും പോലുള്ളവ
മഗ്നീഷ്യം ഉൾപ്പെടെയുള്ള പോഷക ഘടകങ്ങളുടെ
സ്വാഭാവിക സ്രോതസ്സുകളായി ആധുനിക പോഷകശാസ്ത്രത്തിൽ അംഗീകരിക്കപ്പെട്ടവയാണ്.
നായ്കുരണപ്പരിപ്പ് (വെൽവെറ്റ് ബീൻ) പോലുള്ളവയിൽ
L-Dopa പോലുള്ള ഘടകങ്ങൾ ഉള്ളതായി
ആധുനിക പഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മുത്തിൾ (ഗോട്ടു കോല) പോലുള്ളവ
നാഡീപ്രവർത്തനങ്ങളോടും മാനസിക വ്യക്തതയോടും ബന്ധപ്പെട്ട്
ആയുർവേദത്തിലും വിവിധ പഠനങ്ങളിലും പരിഗണിക്കപ്പെട്ടവയാണ്.
ജടാമാൻസി പോലുള്ളവ
മനസ്സിന്റെ ശാന്തതയുമായി ബന്ധപ്പെട്ട്
ആയുർവേദത്തിലും ആധുനിക പഠനങ്ങളിലും ശ്രദ്ധേയമായ സ്ഥാനമുള്ളതുമാണ്.
ശതാവരിയും വിദാരികന്ദയും പോലുള്ളവ
ശരീരത്തിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട്
ആയുർവേദത്തിൽ പ്രധാനപ്പെട്ടവയായി പരിഗണിക്കപ്പെടുന്നു.
പുനർനവയും ഗോക്ഷുരയും പോലുള്ളവ
ശരീരത്തിന്റെ ദ്രവസമതുലിതാവസ്ഥയുമായി ബന്ധപ്പെട്ട്
ആയുർവേദത്തിൽ പരാമർശിക്കപ്പെടുന്ന ഘടകങ്ങളാണ്.
അർജുനം പോലുള്ളവ
ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട്
ആയുർവേദത്തിലും ആധുനിക പഠനങ്ങളിലും
ശ്രദ്ധേയമായ സ്ഥാനമുള്ളതുമാണ്.
നെല്ലിക്ക പോലുള്ളവ
വിറ്റാമിൻ C അടക്കമുള്ള പോഷകഘടകങ്ങളുടെ
സമൃദ്ധ സ്രോതസ്സായി ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടവയാണ്.
ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ ചേർന്ന സംയോജനം
ദഹനപ്രക്രിയയെ പിന്തുണയ്ക്കുന്നതായി
ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒന്നാണ്.
ഇതെല്ലാം ചേർന്നപ്പോൾ—
ശാസ്ത്രീയമായും പാരമ്പര്യമായും അംഗീകരിക്കപ്പെട്ട
ഘടകങ്ങളെയാണ് Nuts & Leaf
ഒരു സമഗ്ര ദിനചര്യ മിശ്രിതമായി നിങ്ങൾക്ക് നൽകുന്നത്.
ഇത് പുതിയതായി “കണ്ടുപിടിച്ചതല്ല”…
കാലം തെളിയിച്ച അറിവുകളെ
നിങ്ങളുടെ ഇന്നത്തെ ജീവിതത്തിനായി
സൗകര്യപ്രദമായ ഒരു രൂപത്തിൽ എത്തിച്ചിരിക്കുന്നത് മാത്രമാണ്.
പ്രിയപ്പെട്ട ഒരാൾക്ക് നൽകുന്ന സമ്മാനം എല്ലായ്പ്പോഴും ഒരു വസ്തുവല്ല…
അത് ഒരു പരിഗണനയാണ്… ഒരു ഉത്തരവാദിത്വമാണ്… ഒരു സന്ദേശമാണ്.
ജീവിതത്തിലെ തിരക്കുകൾക്കിടയിൽ
ആരോഗ്യം പിന്നിലാകാതിരിക്കാൻ ഓർമ്മിപ്പിക്കുന്ന
ഒരു നിശ്ശബ്ദ കരുതൽ.
അച്ഛന് മകൻ നൽകാവുന്ന വിശ്വാസം…
ഭർത്താവിന് ഭാര്യ നൽകുന്ന ശ്രദ്ധ…
സുഹൃത്ത് സുഹൃത്തിനോട് പങ്കിടുന്ന ആത്മാർത്ഥത…
ആരോഗ്യത്തെക്കുറിച്ചുള്ള ഒരു ചെറു ശ്രദ്ധ
ബന്ധങ്ങളുടെ ആഴം പറയുന്ന വലിയ അടയാളമായി മാറുന്നിടത്ത്—
അവിടെയാണ് ഈ തിരഞ്ഞെടുപ്പ് അർത്ഥവത്താകുന്നത്.
ദിവസവും ഒരു സ്പൂൺ…
പാലിലോ തേനിയിലോ ചേർത്ത് കഴിക്കാം…
പതുക്കെ…
ശരീരം തന്നെ ആ മാറ്റം നിങ്ങളെ അറിയിക്കും…
മനസ്സ് ശാന്തത തിരിച്ചുപിടിക്കും…
ജീവിതത്തിൽ ഒരു പുതുജീവൻ നിറയും…
ആ പഴയ ഉത്സാഹം മടങ്ങിവരുമ്പോൾ…
ശരീരത്തിന്റെ ആന്തരിക ശക്തി സ്വാഭാവികമായി ഉയരുമ്പോൾ…
ജീവിതത്തിൽ ആത്മവിശ്വാസവും സന്തോഷവും വീണ്ടും നിറയുമ്പോൾ…
വാക്കുകൾ ആവശ്യമില്ലാതെ തന്നെ മനസ്സിലാകും—
നിങ്ങൾ ശരിയായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.
Nuts & Leaf Herbal Nutrimix
പ്രകൃതിയുടെ കരുത്ത്…
ഊർജസ്വലമായ, അന്തസ്സുള്ള നിങ്ങളുടെ ജീവിതത്തിനായി. 🌿
ഇത് ഒരു ഔഷധമല്ല. ആരോഗ്യകരമായ ഭക്ഷണക്രമത്തിനും ജീവിതശൈലിക്കും കൂടെയുള്ള ഹെർബൽ ന്യുട്രിമിക്സ് മാത്രം
ഇതിൻ്റെ യഥാർത്ഥ ഫലം ലഭിക്കാൻ മസിലുകൾക്ക് ചെറുതായി പ്രയാസം സൃഷ്ടിക്കുന്ന വ്യായാമങ്ങളും പോസിറ്റീവായ ചിന്തകളും വിശാംഷം ഇല്ലാത്തതും സിന്തറ്റിക് കളർ എസ്സൻസുകൾ തുടങ്ങിയവ ഉപയോഗിക്കാത്ത സ്വാഭാവികവും പ്രോട്ടീൻ സംബുഷ്ടമായ ഭക്ഷണ രീതി പിന്തുടരുകയും ചെയ്യുക !
More details please share your age and Address to 098472 06080
18/04/2026
https://www.facebook.com/share/v/1EX1sWycp6/
എന്ത് കൊണ്ട് ഹെർബൽ ന്യൂട്രിമിക്സ് 35- 40 കഴിഞ്ഞവർക്ക് ഗുണകരമാവുന്നു! എന്നത് ഈ ഡോക്ടറുടെ വാക്കുകളിൽ ഉണ്ട് ! ഇതിൽ അടങ്ങിയ വൈറ്റമിനുകളും മിനറലുകളും മസിൽ ഗ്രോത്തിന് സഹായിക്കുന്നുണ്ട് !
17/04/2026
Coming soon
Nuts&Leaf premium for "Men"
And "For Woman"
ഇത് പരസ്യത്തിനുള്ള വാചകമടിയല്ല ! Nuts & Leaf ഹെർബൽസിൻ്റെ കോൺഫിഡൻ്റ് ,, നിങ്ങളുടെ കാൽപാദത്തിൻ്റെ വിണ്ടു കീറൽ മാറിയില്ലങ്കിൽ പാർസൽ ചാർജടക്കം തിരിച്ചു തരും !
Nuts&Leaf Herbal foot care
05/04/2026
DOCTORS COLONY MANJERI, Manjeri 676121
best diet clinic in kerala ,on a mission to help 1lack family achieve stay alive using healthy food
Manjeri 676121
HASNA BEAUTY VLOGS is a Beauty-Family YouTube channel where you can find Beauty , shopping, travel, family vlogs and many more.
Manjeri
Riyas mamballi
Manjeri
KL10 dude
Manjeri
make your self happy
acupuncturist /healers/hijama/ cupping terapy/hypno therapy/parenting/child counciling/
Karuvabram ( Po) Palayi, Manjeri 676123
BE HEALTHY WITH NATURE
Pullara, Manjeri VELLUVAMBRAM
Naja | UGC🌷✨ Beauty•Skincare•Makeup•Fashion•Lifestyle🎀 DM for Collab📩 Email: [email protected]
Manjeri 676121
We provide all kinds of quality ayurvedic medicines Panchakarma for people's Ayurvedic peace of mind.
Pandikkad Road, Manjeri 676121
Creating smiles for thousands at affordable cost whatsapp 9567843815
Be the first to know and let us send you an email when Nuts & Leaf posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
We will notify you when anything happens in Manjeri.
Save businesses and follow local categories.
Complete the verification to continue.